Breaking news

UKKCA യുടെ 21മത് കൺവൻഷന് ഇനി 80 ദിവസങ്ങൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

ജൂലൈ 6 ന് ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൽ നടക്കുന്ന UKKCA കൺവൻഷന് ഇനി വെറും 80 ദിവസങ്ങൾ.UKKCA നാഷണൽ കൗൺസിൽ അംഗങ്ങൾ “ക്നാനായ നഗർ” എന്ന് നാമകരണം ചെയ്ത ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൻ്റെ പ്രൗഡിയിലും വിശാലതയിലും ക്നാനായമക്കൾ വീണ്ടും ഒത്തൊരുമയുടെ മായികപ്രപഞ്ചം തീർക്കാനൊരുങ്ങുമ്പോൾ തളർച്ചയറിയാത്ത സംഘടനയുടെ വീണ്ടും പിറക്കുന്ന വിജയഗാഥകൾക്കിനി 80 സൂര്യോദയങ്ങൾ മാത്രം.”സ്വവംശ നിഷ്ഠയിൽ അടിയുന്നി,പാരമ്പര്യത്തിൽ വേരുന്നി,ഒരേ മനസ്സോടെ മുന്നോട്ട്-ക്നാനായജനത” എന്ന ആപ്തവാക്യം 51യൂണിറ്റുകളും ഉയർത്തിപ്പിടിയ്ക്കുന്ന സമുദായ റാലിയ്ക്കായി യൂണിറ്റുകൾ ഒരുങ്ങുമ്പോൾ ക്നാനായ മനസ്സുകളിൽ മുളപൊട്ടുന്നത് ആമോദത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും നവ മുകുളങ്ങൾ.

വേറിട്ട ജനമാണെന്നും,വ്യതിരക്തതയുടെ മക്കളാണെന്നും, ഞങ്ങളെപ്പോലെയാകാൻ ഞങ്ങൾക്കു മാത്രമേ കഴിയൂ എന്നും വിളിച്ചുപറഞ്ഞ് ക്നാനായജനം ആകാംക്ഷയോടെയും അഭിമാനത്തോടെയും കാത്തിരിയ്ക്കുന്ന സുദിനത്തിന് ഒരുക്കങ്ങളുടെ ശംഖൊലി മുഴങ്ങുകയായി. ആയിരങ്ങൾ ഒഴുകിയെത്തി ചരിത്രം സൃഷ്ടിച്ച 20 മത് കൺവൻഷനുശേഷം ആറായിരം പേർക്ക് ഇരിപ്പിടമൊരുക്കാനാവുന്നതും യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വേദികളിലൊന്നുമായ ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്റർ കൺവൻഷൻ വേദിയാവുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷനുവേണ്ടിയാണ് ക്നാനായ ജനം ഒരുങ്ങുന്നത്.

ഒരു കുടിയേറ്റജനതയുടെ വികാരമായി, അഭിമാനമായി നിർവ്വചിക്കാനാവാത്ത സംഘബോധത്തിൻ്റെ പെരുമയായി, സമാനതകളില്ലാത്ത ബന്ധുജന സംഗമമായി 21 മത് കൺവൻഷൻ മാറാനൊരുങ്ങുമ്പോൾ മുമ്പെങ്ങുമില്ലാത്ത ആവേശമാണ് മാസങ്ങൾക്കുമുമ്പേ ക്നാനായക്കാരിൽ ഉടലെടുത്തിരിയ്ക്കുന്നത്. ഈറ്റപ്പുലിയുടെ ശൗര്യവുമായി, തടയിടാനാവാത്ത സമുദായ സ്നേഹവുമായി, പെരുമഴയും ദൂരവും കണക്കിലെടുക്കാതെ ആയിരങ്ങൾ തടിച്ചുകുടുന്ന കഥ വീണ്ടുമെഴുതാനായി 21 മത് കൺവൻഷനായി യൂണിറ്റുകൾ ഒരുക്കങ്ങൾ തുടങ്ങുകയാണ്.

Facebook Comments

knanayapathram

Read Previous

ചാമക്കാലാ വെള്ളാപ്പള്ളിമ്യാലിൽ(പാലച്ചുവട്ടിൽ) എൻ.യു അബ്രാഹം നിര്യാതനായി Live Telecaating Available

Read Next

വിസിറ്റേഷൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ തർസീസിയ SVM (87)നിര്യാതയായി.