Breaking news

ചാമ്പ്യൻപട്ടം നിലനിർത്തുവാൻ ബിലാത്തി മണ്ണിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം പുരാതന പാട്ടിൻറെ താളവുമായി ക്നാനായ വനിതകൾ റോതർഹാമിലേക്ക്.

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി പലനാടുകളിൽ കുടിയേറുമ്പോഴും, ജനിച്ച മണ്ണിന്റെ ചൂരും ചുണയും ഒപ്പം ചേർക്കുന്ന മലയാളിയുടെ സ്വഭാവസവിശേഷതയുടെ നേർക്കാഴ്ച്ചയായി മാറുകയാണ് റോതർ ഹാമിലെ മാൻവേഴ്സ് തടാകത്തിൽ ഈ മാസമുയരുന്ന വഞ്ചിപ്പാട്ടിന്റെ ഈരടികൾ.

യുക്​മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) സംഘടിപ്പിക്കുന്ന കേരളാ പൂരം 2025 ലെ വള്ളംകളിയിൽ പങ്കെടുക്കാൻ യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ നടുമുറ്റത്ത് ഇനി മുഴങ്ങാൻ പോകുന്നത് ആർപ്പുവിളികളും കുട്ടനാടൻ ഈരടികളുമാണ്.

ഈക്കഴിഞ്ഞ വർഷം ഗംഭീരപ്രകടനം കാഴ്ച്ചവെച്ച Royal Girls ബർമ്മിങ്ങ്ഹാം വള്ളംകളി ടീംമാണ് റോതർഹാമിലേക്ക് എത്തുന്നത് കഴിഞ്ഞ വർഷങ്ങത്തെ തങ്ങളുടെ ഗംഭീര വിജയം ആവർത്തിക്കാൻ ആവുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ടീം.
ജന്മനാട്ടിൽ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ ജീവിക്കുമ്പോഴും, തങ്ങളുടെ ചിന്തകളിലും രക്തത്തിലും അലിഞ്ഞുചേർന്നിരിക്കുന്ന വള്ളംകളിയുടെ ആവേശത്തിലേയ്ക്ക് ഒറ്റക്കെട്ടായി തുഴപായിക്കുക്കയാണ് ഈ ക്നാനായ വനിതാ സംഘം.

ആലപ്പുഴയിലെ നെഹൃ ട്രോഫിയിൽ ഉൾപ്പടെ കേരളത്തിലെ ഒരുപാട് ജലമേളകളിൽ വിജയത്തിൻ്റെ വെന്നിക്കൊടി പാറിച്ചിട്ടുള്ള ടീമുകളിലെ പ്രധാന താളക്കാരനായിരുന്ന ജോമോൻ കുമരകമാണ് ഈ വർഷവും ടീമിനെ പരിശീലിപ്പിച്ചൊരുക്കുന്നത്. അലീന സജി രാമച്ചനാട്ടിന്റെ നേതൃത്വത്തിലുള്ള റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം ടീമിന്റെ പരിശീലനത്തുഴച്ചിൽ ഓഗസ്റ്റ് 15 ന് തുടക്കം കുറിച്ചിരുന്നു.

കുട്ടനാടൻ വള്ളംകളിപരിശീലനക്കളരികളുടെ ചിട്ടവട്ടങ്ങളോടെ ആരംഭിച്ച പരിശീലനത്തിൽ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ വള്ളം വെഞ്ചരിച്ച് പ്രാർത്ഥിക്കുകയും ടീം അംഗങ്ങൾക്ക് പ്രാർത്ഥനാമംഗളങ്ങൾ നേരുകയും ചെയ്തു. ഒന്നാം തുഴക്കാരായ അഞ്ചു സാജൻ, അലോണ ഷോണി എന്നിവർ
ആദ്യ തുഴ C L ജോസ്, ആൻസി ജോസ്. ചീനോത്ത്,
മേരി മാത്യു പറക്കാട്ട് എന്നിവരിൽനിന്നും
ഏറ്റുവാങ്ങി.

ടീം ക്യാപ്റ്റൻ അലീന സജി വള്ളത്തിൻ്റെ താളോപകരണം (ട്രമ്പറ്റ്) തോമസ് മാത്യു മേഴ്‌സി തോമസ് (ഓണശ്ശേരിൽ) ദമ്പതികളിൽ നിന്നും ടീം മാനേജർ ജോമോൻ കുമരകം
സുനിൽ പല്ലാട്ടുമഠത്തിൽ നിന്നും ഏറ്റുവാങ്ങി. വള്ളത്തിൻ്റെ അമരം നിയന്ത്രിക്കുന്ന ജാക്ക് ഡൊണാൾഡ് ഫാ ഷഞ്ചു കൊച്ചുപറമ്പിൽ നിന്നും പങ്കായം സ്വീകരിച്ചു.

റോയൽ 20 ബെർമിംഗ്ഹാം ടീമിന്റെ മുൻ ക്യാപ്റ്റൻ ബെന്നി മാവേലിയിൽ ടിം അംഗങ്ങൾക്ക് ആശംസകൾ നേരുകയും ജിൽസ് (മോളീസ് ഫ്യൂഷൻ)ന്റെ ആതിഥേയത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
സോയിമോൻ പെരുന്നിലം (തെക്കൻസ് – സെവൻസ് ട്രേഡിങ്ങ് ലിമിറ്റഡ്) ആണ് ടീമിൻ്റെ മുഖ്യ സ്പോൺസർ.

കേരളത്തിലെ മത്സരവള്ളംകളികളിൽ പരീക്ഷിച്ചുവിജയിച്ച വിവിധ ശൈലികളിലുള്ള തുഴച്ചിൽ താളവിന്യാസങ്ങളും വായ്ത്താരികളുമെല്ലാം സമയാസമയം പ്രയോഗിച്ച്, ചിട്ടയായ പരിശീലനത്തിലൂടെ വിജയം ഇത്തവണയും കൈപ്പിടിയിലൊതിക്കാൻ ജോമോൻ കുമരകത്തിന്റെ പരിശീലന കളരിയിൽ ഈ ക്നാനായ മങ്കമാർ വളയിട്ട കൈകളിൽ നയമ്പ് എടുത്ത് തയ്യാറായിനിൽക്കുന്നു.

Facebook Comments

Read Previous

ഞീഴൂർ പെരുമാംതടത്തിൽ ചിന്നമ്മ കുര്യൻ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE