Breaking news

കെ.സി.സി.എൻ.എ. കൺവൻഷൻ: ജോൺ പോൾ കണ്ണച്ചാൻപറമ്പിലും, ഡെറിക് ചെരുവൻകാലായിലും കലാപ്രതിഭകൾ എലീസ അപ്പോഴിയിൽ കലാതിലകം ഡിയ ചെരുവൻകാലായിൽ റൈസിംഗ് സ്റ്റാർ

ചിക്കാഗോ: ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാനപോളിസിൽ വച്ച് നടന്ന വർണ്ണശബളമായ കെ.സി.സി.എൻ.എ. കൺവൻഷനിൽ ന്യൂയോർക്കിൽനിന്നുള്ള ഡെറിക് ചെരുവൻകാലായിലും, ഡിട്രോയിറ്റിൽനിന്നുമുള്ള ജോൺ പോൾ കണ്ണച്ചാൻപറമ്പിലും കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. ലോസ്ഏഞ്ചൽസിൽനിന്നുമുള്ള എലീസ അപ്പോഴിയിൽ കലാതിലകമായി. ന്യൂയോർക്കിൽനിന്നുമുള്ള ഡിയ ചെരുവൻകാലായിലിനെ റൈസിംഗ് സ്റ്റാറായും തെരഞ്ഞെടുത്തു.
ഏമി പെരുമണശ്ശേരിയിൽ ചെയറായും, ഷീബ ചെറുശ്ശേരിയിൽ, ബിസ്മി കുശക്കുഴിയിൽ, ജോബിൻചിറയിൽ, ലേഖ കുസുമാലയം, സ്‌നേഹ പച്ചിക്കര, ആഞ്ജല കൂവക്കാട്ടിൽ എന്നിവർ കോചെയേഴ്‌സായും നടത്തിയ ആർട്ട് & ലിറ്റററി മത്സരങ്ങൾ കൺവൻഷനിൽ പങ്കെടുത്ത മുഴുവൻ ആളുകളുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഡെറിക് ചെരുവൻകാലായിൽ പ്രസംഗം, ഫ്രാൻസിഡ്ര ്, ക്വിസ് മത്സരങ്ങളിൽ ജേതാവായി. ന്യൂയോർക്ക് ഐ.കെ.സി.സി. പ്രസിഡൻറ ് സിജു ചെരുവൻകാലായിലിന്റെയും നിഷ ചെരുവൻകാലായിലിന്റെയും സീമന്തപുത്രനാണ് ഡെറിക്. ഡിയ ചെരുവൻകാലായിൽ സഹോദരിയാണ്. സെൻറ ് ഗ്രിഗറി കാത്തലിക് സ്‌കൂളിലെ ആറാം ക്ലാ ് വിദ്യാർത്ഥിയാണ് ഡെറിക്. കലാപ്രതിഭയായി തെരഞ്ഞെടുക്കട്ടെ ജോൺ പോളിനും ഡെറിക് ചെരുവൻകാലായ്ക്കും കലാപ്രതിഭ ട്രോഫിയും ലൂക്കോസ് മാളികയിൽ സ്‌പോൺസർ ചെയ്ത $ 500 ക്യാഷ്‌പ്രൈസും കെ.സി.സി.എൻ.എ. പ്രസിഡൻറ ്‌സിറിയക് കൂവക്കാട്ടിൽ സമ്മാനിച്ചു.
കലാപ്രതിഭയായി തെരഞ്ഞെടുക്കട്ടെ ജോൺ പോൾ കണ്ണച്ചാൻപറമ്പിൽ ഫ്രാൻസിഡ്ര ്, ക്വിസ്, പ്രസംഗ മത്സരം, പുരാതനപ്പാട്ട് എന്നീ മത്സരങ്ങളിൽ വിജയിച്ചാണ് കലാപ്രതിഭാപട്ടത്തിന് അർഹനായ
ത്. ഡിട്രോയിറ്റിൽനിന്നുമുള്ള ജെയിസ് & അനു കണ്ണച്ചാൻപറമ്പിലിന്റെ പുത്രനാണ് ജോൺ പോൾ കണ്ണച്ചാൻപറമ്പിൽ. സറീന, സൈറ, ജോസഫ് എന്നിവർ സഹോദരങ്ങളാണ്. പ്ലിമത്ത് ചാറ്റേർഡ് സ്‌കൂളിലെഅഞ്ചാം ക്ലാ ് വിദ്യാർത്ഥിയാണ് ജോൺ.
കലാതിലകമായി തെരഞ്ഞെടുക്കട്ടെ എലീസ അപ്പോഴിയിൽ ഫ്രാൻസിഡ്ര ്, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സംഗീതം എന്നിവയിൽ വിജയിച്ചാണ് കലാതിലകപട്ടം നേടിയെടുത്തത്. കെ.സി.സി.എൻ.എ. റീജിയണൽ വൈസ് പ്രസിഡൻറ ് ഷിജു അപ്പോഴിയിലിന്റെയും സുനിത അപ്പോഴിയിലിന്റെയും പുത്രിയാണ് എലീസ. ആൽബിൻ അാേഴിയിൽ, ജയ്‌സൺ അപ്പോഴിയിൽ എന്നിവർ സഹോദരങ്ങളാണ്. കലാതിലകം ട്രോഫിയും, സഞ്ജു പുളിക്കത്തൊട്ടിയിൽ ഫാമിലി സ്‌പോൺസർ ചെയ്ത ക്യാഷ് അവാർഡും, കെ.സി.സി.എൻ.എ. പ്രസിഡൻറ ് സിറിയക് കൂവക്കാട്ടിൽ ലോസ് ഏഞ്ചൽസിലെ ഫെയിത്ത് ബാപ്‌സിറ്റ് സ്‌കൂളിൽ പഠിക്കുന്ന രണ്ടാംക്ലാസ ് വിദ്യാർത്ഥിനിയായ എലീസ അപ്പോഴിയിലിന് സമ്മാനിച്ചു. റൈസിംഗ് സ്റ്റാറായി തെരഞ്ഞെടുക്കട്ടെ ഡിയ ചെരുവൻകാലായിൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഡെറിക് ചെരുവൻകാലായുടെ സഹോദരിയാണ്. സിജുനിഷ ചെരുവൻകാലായുടെ പുത്രിയായ ഡിയ സെൻറ ് ഗ്രിഗറി കാത്തലിക് സ്‌കൂളിലെ രണ്ടാംക്ലാസ ് വിദ്യാർത്ഥിനിയാണ്. ആർട്ട് & ലിറ്ററി മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ രണ്ടാം സ്ഥാനത്ത് എത്തിയാണ് ഡിയ റൈസിംഗ് സ്റ്റാറായത്.
Facebook Comments

knanayapathram

Read Previous

പേരൂർ പണാപറമ്പിൽ പി എം ലൂക്കാ (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിലെ പ്രധാന തിരുനാൾ ഓഗസ്റ്റ് 7 മുതൽ 15 വരെ.