Breaking news

ആയിരങ്ങൾ അണിനിരക്കുന്ന അപൂർവ്വ സംഗമത്തിന് ഇനി 60 ദിവസങ്ങൾ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

സ്വന്തജനത്തോടുള്ള ആത്മബന്ധത്തിൻറെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹൃദയത്തിൽ സുക്ഷിയ്ക്കുന്നവർ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന സ്നേഹസംഗമത്തിന് ഇനി 60 സുര്യോദയങ്ങൾ മാത്രം. UK യിലെ ക്നാനായക്കാരുടെ വാർഷിക കൺവൻഷൻ ഓരോ വട്ടവും വിജയതിലകമണിയുമ്പോൾ, കൺവൻഷൻ റാലിയെന്ന 51 യൂണിറ്റുകളും അണിനിരക്കുന്ന വിസ്മയക്കാഴ്ച്ചയ്ക്ക് ഇനി 60 ദിവസങ്ങൾ. സിരകളിലൊഴുകുന്ന സമുദായ സ്നേഹവുമായി സ്വന്തനേട്ടങ്ങളും തിരക്കുകളും മാറ്റിവച്ച് സംഘടനയ്ക്കു വേണ്ടി, സമുദായത്തിനു വേണ്ടി, ദൂര പരിധികൾ വക വയ്ക്കാതെ ഒഴുകിയെത്തുന്ന ഒരൊറ്റ ജനത-ക്നാനായ ജനത.

ബാലനായ യേശുവിനേയും കൂട്ടി മുന്നു ദിവസത്തെ യാത്ര ചെയ്ത് ജറുസലേം ദേവാലയത്തിൽ തിരുനാളിന് പോയ വിശുദ്ധ യൗസേപ്പ് പിതാവിനെയും പരിശുദ്ധ കന്യകാമറിയത്തെയും പോലെ, ആൾക്കൂട്ടത്തിൻ്റെ ആരവങ്ങളിലേയ്ക്ക്, സഹപാഠികളെയും, ബന്ധുക്കളെയും,നാട്ടിലെ ഇടവകാംഗങ്ങളെയും കാണാൻ- അതിരില്ലാത്ത ആവേശത്തോടെ, അടക്കാനാവാത്ത ഉൾപ്പുളകത്തോടെ മുഴുവൻ യൂണിറ്റിലേയും അംഗങ്ങൾ ഒഴുകിയെത്തുന്ന വിസ്മയക്കാഴ്ച്ചയ്ക്ക് തിരശീലയുയരുകയായി.

വർഷത്തിൽ ഒരേയൊരു ദിവസംമാത്രം വിരിയുന്ന, ആയിരം ദലങ്ങൾ ഒരുമിച്ച് വിരിയുന്ന അപൂർവ്വ സൂനം വിരിയാനൊരുങ്ങുമ്പോൾ കൺവൻഷനുള്ള ഒരുക്കങ്ങളിലേയ്ക്ക് യൂണിറ്റുകൾ കടന്നുകഴിഞ്ഞു. കൺവൻഷൻ റാലിയിലെ വിജയികളെ പ്രഖ്യാപിയ്ക്കുന്ന വേദിയിൽ നിരന്തരം മുഴങ്ങുന്ന പേരിനുടമകളായ, UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ബർമിംഗ്ഹാമിലെ ക്നാനായ നഗറെന്ന ചരിത്രത്തിലെ ഏറ്റവും വിശാലമായ കൺവൻഷൻ വേദിയായ ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്റർഒരുങ്ങുകയാണ് ക്നാനായ മഹാ മാമാങ്കത്തിനായി.

സിബി കണ്ടത്തിൽ, സിറിൾ പനങ്കാല,റോബി മേക്കര, ഫിലിപ്പ് പനത്താനത്ത്,ജോയി പുളിക്കീൽ,റോബിൻസ് പഴുക്കായിൽ, ലൂബി വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകുന്ന സെൻട്രൽ കമ്മറ്റി ഒരൊറ്റ ലക്ഷ്യത്തിനായി ഒരു മനസ്സോടെ ഊർജ്വസ്വലമായി കൈകോർത്തു കഴിഞ്ഞു.

Facebook Comments

knanayapathram

Read Previous

തോട്ടറ മാത്തൂർ ലിസി ഷാജി (52) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ പിക്നിക്ക് നടത്തി