ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക്ക് ഏപ്രിൽ 19 വെള്ളിയാഴ്ച ഉം സലാൽ അലിയിലെ ഫാം ഹൗസിൽ വച്ച് നടത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിച്ച പിക്നിക്ക് കമ്മിറ്റിയിലെ മുതിർന്ന അംഗമായ എൽസ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സൂരജ് തോമസ് സ്വാഗത പ്രസംഗവും പ്രസിഡണ്ട് ജിജോയ് ജോർജ്ജ് ആമുഖപ്രസംഗവും പറഞ്ഞു. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ദമ്പതികൾക്കുമായി ഉല്ലാസകരമായ ഗെയിംസ്, QKCYL നടത്തിയ നിധി കണ്ടെത്തൽ, പുതിയ അംഗങ്ങളെയും നാട്ടിൽ നിന്ന് വന്ന അതിഥികളെയും പരിചയപ്പെടുത്തൽ, ഭാഗ്യക്കുറി, ജനകീയ ലേലം തുടങ്ങിയവ നടത്തപ്പെട്ടു. വനിതാ ദിനത്തോടനുബന്ധിച്ച് QKCWA നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ വൈസ് പ്രസിഡന്റ് സ്നേഹ തോമസ് പ്രഖ്യാപിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. അന്ന് ഖത്തർ സംസ്കൃതി നടത്തിയ വടംവലി മത്സരത്തിൽ പങ്കെടുത്ത് നാലാം സ്ഥാനം കരസ്ഥമാക്കി സ്പോർട്സ് സെക്രട്ടറി ബിബിൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ തിരിച്ചെത്തിയ QKCA വടംവലി ടീമിന് ഹൃദ്യമായ സ്വീകരണം നൽകി. പിക്നിക് കോഓർഡിനേറ്റർ മാത്യു ജോസ് കൃതജ്ഞത പ്രകാശനം നടത്തി. ഭക്ഷണത്തിനുശേഷം രാത്രി പത്തുമണിയോടുകൂടി പിക്നിക് അവസാനിച്ചു. പരിപാടികൾക്ക് ട്രഷറർ സിനി തോമസ്, ജോയിന്റ് സെക്രട്ടറി ജൂബി ലൂക്കോസ്, കൾച്ചറൽ സെക്രട്ടറി ജോഷി ജോസഫ്, KCCME പ്രതിനിധി അജയ് പീറ്റർ, കമ്മറ്റി അംഗങ്ങളായ തോമസ് മാത്യു, കെന്നഡി ജോസഫ്, ജെൻസിൻ ജയിംസ്, സിബിൽ ജോസഫ്, മറ്റു ഭാരവാഹികൾ, QKCYL ഡിൻസൺ കെ ജോൺ, ജീമോൻ ജെയിംസ്, ആൽബിൻ ടോമി, അബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി