21 മത് UKKCA കൺവൻഷൻ്റെ ടിക്കറ്റ് വിതരണമേറ്റെടുത്ത് യൂണിറ്റുകൾ:നോട്ടിംഗ്ഹാമിലും,ബർമിംഗ്ഹാമിലും ടിക്കറ്റ് വിതരണം നടന്നു.
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA
പുതിയ യൂണിറ്റായ വെസ്റ്റേൺ സൂപ്പർമെയറിൽ വച്ചു നടന്ന UKKCA കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനത്തെ തുടർന്ന് ഈസ്റ്റർ ആഘോഷങ്ങളോടൊപ്പം കൺവൻഷൻ ടിക്കറ്റ് വിതരണംനടത്തി കൺവസ്ഥൻ ഒരുക്കങ്ങൾക്ക് നേരത്തെതന്നെ തുടക്കംകുറിച്ചിരിയ്ക്കുയാണ് നോട്ടിംഗ്ഹാം യൂണിറ്റും, ബർമിംഗ്ഹാം യൂണിറ്റും. UKKCA വളർന്നതും കരുത്തുകാട്ടിയതും, അംഗബലത്തിൽ കൂടുതലുള്ള ഇതര കുടിയേറ്റ വിഭാഗങ്ങൾക്കിടയിൽ വേറിട്ട ജനവിഭാഗമായി തലയുയർത്തി നിന്നത് വാർഷികകൺവൻഷനിലൂടെയാണ്. സ്വന്തം ഇടവകാംഗങ്ങളെ,സതീർത്ഥ്യരെ,നാട്ടുകാരെ,ബന്ധുകളെ,കൂട്ടുകാരെ, തേടിയെത്തുന്നവർക്ക്,സ്‌നേഹബന്ധങ്ങളുടെ ഊഷ്മളത പുതുമഴയാവുന്ന UKKCA കൺവൻഷൻ പകർന്നേകുന്ന അനുഭവം വിവരാണാതീതമാണ്.
July 6 ന് ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻറർ എന്ന ക്നാനായ നഗറിൽ,”സ്വവംശ നിഷ്ഠയിൽ അടിയുന്നി,പാരമ്പര്യത്തിൽ വേരൂന്നി,ഒരേ മനസ്സോടെ മുന്നോട്ട് ക്നാനായ ജനത” എന്ന ആപ്തവാക്യം മുഖരിതമാവുന്ന ക്നാനായ മമാങ്കത്തിൻ്റെ ഒരുക്കങ്ങളിലേയ്ക്ക്, തിരക്കുകളിലേയ്ക്ക് കടക്കുകയാണ് UK യിലെ ക്നാനായ ജനം
ബർമിംഗാം: BKCA യുടെ ഈസ്റ്റർ ആഘോഷങ്ങൾ 13/04/2024 ശനിയാഴ്ച നടത്തപ്പെട്ടു. ഇരുപത്തിയൊന്നാമത് കൺവെൻഷന്റെ ആതിഥേയത്വം വഹിക്കുന്ന Birmingham യൂണിറ്റ്, ഈസ്റ്റർ ആഘോഷവേളയിൽ വച്ച് യൂണിറ്റ് അംഗങ്ങളായ ബിജു മണ്ണുശേരി, ബിജു ചക്കാലക്കൽ, ജോൺ മുളയങ്കൽ, യൂണിറ്റ് പ്രസിഡൻറ് ജോയ് കൊച്ചുപുരക്കൽ, സെക്രട്ടറി തോമസ് സ്റ്റീഫൻ പാലകൻ, ട്രഷറർ ഡോ. പിപ്പ്‌സ് തങ്കത്തോണി എന്നിവർക്ക് ഗോൾഡൻ ടിക്കറ്റ് നൽകി വിതരണ ഉദ്ഘാടനം നടത്തി.
പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജോയ് കൊച്ചുപുരയ്ക്കൽ, അലക്സ് ആറ്റു കുന്നേൽ, തോമസ് സ്റ്റീഫൻ പാലകൻ, ജിജോ കോരപ്പള്ളിൽ, ഡോ. പിപ്പ്‌സ് തങ്കത്തോണി, സന്തോഷ് ഓച്ചാലിൽ, റെജി തോമസ്, ജോസ് സിൽവസ്റ്റർ, ബിൻഞ്ചു ജേക്കബ്, സ്മിതാ തോട്ടം, ലൈബി ജയ്, ആൻസി ചക്കാലക്കൽ, എബി നെടുവാമ്പുഴ, സിനു മുപ്രാപള്ളിൽ, ബ്രയൻ ബിനോയ് എന്നിവര്‍ നേതൃത്വം നൽകി.
നോട്ടിംഗ്ഹാം യൂണിറ്റിൽ സിബി മുളകനാൽ, ഷാജി ലൂക്കോസ്, മാത്തുകുട്ടി ആനകുത്തിക്കൽ,ഷാജി മാളിയേക്കൽ, വിബിൻ മണലേൽ എന്നിവർ ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ ഏറ്റുവാങ്ങി. യുണിറ്റ് ഭാരവാഹികളായ വിബിൻ അബ്രഹാം, മേരി ചാക്കോ, അലൻ ജോയി മാത്യു, അനു സിബി എബിമോൻ സൈമൺ,ടെയ്സ് പി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.