Breaking news

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

”എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക.നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിയ്ക്കുക.അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം,ഇസഹാക്ക്,യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരെഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിയ്ക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അവരുടെ പിൻ തലമുറ ദേശം അവകാശമാക്കി:(തോബി4:12)പ്രവാചകൻമാരുടെ സന്തതികളായ,അനുഗ്രഹിയ്ക്കപ്പെട്ട ജനമായ, ക്നാനായക്കാരുടെ പ്രവാസി നാട്ടിലെ സംഘടന,വളർന്ന്,പടർന്ന്,പന്തലിച്ച്, കൂടുതൽ ശാഖകളുമായി, കൂടുതൽ കരുത്തേറുമ്പോൾ UKKCA യുടെ പുതു യൂണിറ്റിൻ്റെ ഉത്ഘാടനം മിൻടൺ കെയ്ൻസിൽ നടന്നു.സ്വ വംശ നിഷ്ഠയിൽ അഭിമാനിയ്ക്കുന്ന,വിശ്വാസവും പാരമ്പര്യവും തലമുറകളിലേയ്ക്ക് പകരാനാഗ്രഹിയ്ക്കുന്ന,മിൽടൺ കെയ്ൻസിലെ കുടുംബാംഗങ്ങൾ UKKCA യുടെ ഭാഗമാകുന്നതിൽ,അതിരറ്റ ആനന്ദത്തോടെയും അഭിമാനത്തോടെയും യൂണിറ്റ് ഉത്ഘാടനത്തിനായി ഒത്തുചേർന്നു.ഓൾഡ് ബ്രൂക്ക് സെൻററിൽ നടന്ന യൂണിറ്റ് ഉത്ഘാടനത്തിന്, യൂണിറ്റ് പ്രസിഡൻ്റ് :ടിനു തോമസ് തുണ്ടിയിൽ, സെക്രട്ടറി :സിജോ ജോസൻ, ട്രഷറർ: ഷേർലി ജോൺ, ആക്റ്റിവിറ്റി കോ ഓർഡിനേറ്റർ: ആൻജു വിബു എന്നിവർ നേതൃത്വം നൽകി.UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. UKKCA ജോയൻ്റ് സെക്രട്ടറി: ജോയി പുളിക്കിൽ, അഡ്‌വൈസർ: ലൂബി വെള്ളാപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. 21 മത് UKKCA കൺവൻഷന് യൂണിറ്റ് അംഗങ്ങൾ ഒന്നു ചേർന്ന് ആശംസകൾ നേർന്നു.ബിബു തോമസ്,ജോബി ജോർജ്, സാജു ജോസഫ് എന്നിവർ കുടുംബസമേതം UKKCA ഭാരവാഹികളിൽ നിന്ന് ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ ഏറ്റുവാങ്ങി.

Facebook Comments

knanayapathram

Read Previous

കണ്ണങ്കര പനങ്ങാട്ട് പി.എ ഫ്രാൻസിസ് 65) നിര്യതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

UKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്‌റ്റോക്ക് ഓൺ ട്രൻഡിൽ