Breaking news

ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ

കേരളത്തിലെ മുതിർന്ന ആതുരസേവകരിൽ ഒരാളും,സാമൂഹിക പ്രവർത്തകയുമായ ഡോ.മേരി കളപ്പുരക്കൽ കാരിത്താസ് ആശുപത്രിയുടെ പടിയിറങ്ങുന്നു. മാർച്ച് 5 വള്ളിയാഴ്ച്ച
3 pm ന് കാരിത്താസ് നഴ്‌സിങ് കോളേജ് ഓടിറ്റൊറിയത്തിൽ covid നിയന്ത്രണങ്ങളോടെ നടത്തുന്ന യോഗത്തിൽ
സഭാ മേലദൃക്ഷൻമാർ,രാഷ്ട്രീയ,സാമുദായിക നേതാക്കൾ തുടങ്ങിങ്ങിയവർ പങ്കെടുക്കും. ഡോ.മേരി 1964-ലിൽ ജർമനിയിൽനിന്നും ജനറൽ മെഡിസിനിൽ MD കരസ്ഥമാക്കിയശേഷം കോട്ടയം കാരിത്താസിലെ ആദ്യത്തെ ഡോക്ടർ ആയിരുന്ന ജർമൻകാരൻ ഡോ. റോഡെ യുടെകൂടെ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് കോട്ടയംരൂപതയുടെ മെത്രാനായിരുന്ന മാർ.തോമസ് തറയിൽ ഡോ.മേരിയെ കാരിത്താസ് ആശുപത്രിയുടെ പ്രഥമ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയി നിയമിച്ചു. തറയിൽ പിതാവ് 1972-ൽ മലബാറിലെ കുടിയേറ്റ ജനതക്കായി ശ്രീകണ്ടാപുരം അലക്സ് നഗറിൽ മേഴ്‌സി ഹോസ്പിറ്റൽ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതല ഡോ.മേരിക്കായിരുന്നു . ഒരു ഡോക്ടറായി ആശുപത്രിയുടെ കോമ്പൗണ്ടിൽ ഒതുങ്ങുക മാത്രമല്ല തന്റെ കടമയെന്ന് മലബാറിലെത്തിയ ആദ്യനാളുകളിൽ തന്നെ ഡോ. മേരിക്ക് മനസ്സിലായി. വൈദ്യുതിയില്ല,വഴിയില്ല, ആശുപത്രിയിൽ പോലും വേണ്ടത്ര സൗകര്യങ്ങളില്ല, ഉപകരണങ്ങളില്ല. ചെറിയൊരു തുക മാത്രമേ ഫീസായി നിശ്ചയിച്ചിരുന്നുള്ളൂവെങ്കിലും അതുപോലും കൊടുക്കാൻ അന്നത്തെ കുടിയേറ്റ ജനതയ്ക്ക് കഴിഞ്ഞിരുന്നില്ല. പലപ്പോഴും ചികിത്സ സൗജന്യമായി നൽകേണ്ടി വന്നു. മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാൻ കഴിയാതെ വന്നപ്പോൾ ആശുപത്രി അടച്ചുപൂട്ടിയാലോ എന്നും ചിന്തിച്ചുപോയ അവസരം.ഈ സാഹചര്യത്തിൽ തനിക്ക് പരിചയമുണ്ടായിരുന്ന ജർമ്മനിയിലെ സുഹൃത്തുക്കളുടെ സഹായം തേടാൻ തന്നെ ഡോ. മേരി തീരുമാനിച്ചു . അങ്ങനെ ജർമ്മനിയിലെ സുഹൃത്തുക്കൾ നല്കിയ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലായിരുന്നു പിന്നീട് മേഴ്സി ആശുപത്രിയുടെയും ആനാടിന്റെയും വളർച്ച.നാട്ടുകാരുടെ സഹായത്താൽ നിരവധി വഴികൾ വെട്ടി തെളിച്ചു.അലക്സ് നഗർ ആശുപത്രിൽ നദി കടന്ന് എത്തിയിരുന്ന രോഗികളും ബന്ധുക്കളും പലപ്പോളും നനഞ്ഞു കുളിച്ചാണ് എത്തിയിരുന്നത്,അവരുടെ പ്രയാസങ്ങൾ മനസിലാക്കിയ ഡോ.മേരി പതിറ്റാണ്ടുകൾക്കു മുൻപ് സുഹൃത്തുക്കളുടെ സഹായത്താൽ നദിക്കു കുറുകെ പണിയിപ്പിച്ച തൂക്കുപാലം മഹാപ്രളയങൾക്കു ശേഷവും ഇന്നും അനേകർക്ക് യാത്രാ സൗകര്യമൊരുക്കി തല ഉയർത്തിതന്നെ നിൽക്കുന്നു ഡോ.മേരിയുടെ സ്നേഹം പോലെ..നിസ്വാർത്ഥതയ്ക്ക് തെളിവായി..
കുറെക്കൂടി സൗകര്യപ്രദമായ സ്ഥലത്ത് ആശുപത്രി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവന്നു, പയ്യാവൂർ പള്ളിക്കെട്ടിടത്തിൽ വാടകയ്ക്ക് മേഴ്സി ആശുപത്രിയുടെ ഒരു വിങ്ങ് 1975 ൽ ആരംഭിച്ചു. രണ്ടു ആശുപത്രികളും തമ്മിൽ ആറു കിലോമീറ്ററിന്റെ അകലമുണ്ടായിരുന്നുവെങ്കിലും രണ്ടിടങ്ങളിലും മടുപ്പുകൂടാതെ ഡോ. മേരിയെത്തിയിരുന്നത് പലർക്കും അത്ഭുതമായിരുന്നു. പരിമിതമായ ചികിത്സാ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ രോഗം കണ്ടുപിടിക്കുന്നതിനും തക്കതായ ചികിത്സ നൽകുന്നതിലും സമർഥയായിരുന്നു ഡോ.മേരി എന്ന് ഇന്നും ആനാട്ടുകാർ ഓർക്കുന്നു. പയ്യാവൂർ മേഴ്സി ആശുപത്രിയിൽ കിടത്തിചികിത്സയുടെ ആവശ്യവും ഉയർന്നുവന്നു.
എന്നാൽ ഒരു ആശുപത്രി കെട്ടിടം പുതുതായി പണിയാൻതക്ക സാമ്പത്തികസ്ഥിതി അന്ന് കോട്ടയം രൂപതയ്ക്കുണ്ടായിരുന്നില്ല, മലബാറിലെ ജനതയ്ക്ക് നല്ല ചികിത്സ ലഭ്യമാകുന്ന ഒരു ആശുപത്രി ഡോ. മേരിയുടെ സ്വപ്നവുമായിരുന്നു.
രണ്ടിനുമിടയിൽ മേരി ഒരു തീരുമാനമെടുത്തു. ജർമ്മനിയിലേക്ക് തന്നെ മടങ്ങുക. അവിടെയുള്ള സുഹൃത്തുക്കളെ നേരിൽ ചെന്ന് കണ്ട് സഹായം അഭ്യർത്ഥിക്കുക. അക്കാലത്ത് ജർമനിയിലെ കൊളോൺ രൂപതയിലെ പല ദേവാലയങ്ങളിലും മലബാറിലെ ആശുപത്രിക്കുവേണ്ടിയും,
നാടിന്റെയും, കോട്ടയം രൂപതയുടെയും
വികസനത്തിനും വേണ്ടിയുമുള്ള മേരിയുടെ സഹായാഭ്യർത്ഥനകൾ ഉയർന്നിട്ടുണ്ട്. അവയുടെയെല്ലാം ഫലമായാണ് പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിന്റെയും ആനാടിന്റൈയും, രൂപതയുടേയും വളർച്ച.കൊളോണ്‍ രുപതയുമായി ഡോ.മേരി വഴി കോട്ടയം രൂപതക്ക് ലഭിച്ച ബന്ധം കോട്ടയം രൂപതയുടെ വളർച്ചക്ക്‌ നിർണായക ഘടകമായിട്ടുണ്ട്. “തന്റെ സുഹൃത്തുക്കളെ രൂപതയുടെ വലിയ നന്മയ്ക്കുവേണ്ടി വിനിയോഗിക്കുവാനുള്ള വലിയ മനസ്സ് ഡോ. മേരിക്കുണ്ടായി” അതുപോലെ “ഒരു കത്തോലിക്കാ രൂപതയുടെ വളർച്ചക്ക് ഇത്രഅധികം സംഭാവനകൾ നൽകിയ ഡോ.മേരിയെപോലുള്ള വനിതകൾ സഭയുടെ ചരിത്രത്തിൽ തന്നൈ വിരളമായിരിക്കും” എന്നാണ് അതേക്കുറിച്ച് കുന്നശ്ശേരിപിതാവ് “സ്മൃതിപദം”എന്ന ആത്മകഥയിൽ കുറിച്ചിട്ടിരിക്കുന്നത്. സ്മൃതിപഥത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശവിധേയമായിരിക്കുന്ന വ്യക്തികളിലൊരാളും മേരികളപ്പുരയ്ക്കലാണ്. “കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന് ഡോ.മേരി അമ്മയാണെങ്കിൽ കോട്ടയം രൂപതക്ക് അവർ രൂപതയുടെ വളർത്തമ്മയാണ്”എന്നു പറയുന്നതിൽ അതിശയോക്‌തിയില്ല കാരണം അവയുടെ വളർച്ചക്ക് അന്ന് ഡോ.മേരി വഴി ലഭിച്ച സഹായം ഇന്ന് വില കൽപ്പിക്കാൻ പറ്റുന്നതിലും അപ്പുറത്താണ്.ജർമ്മനിയിൽനിന്ന് കടൽ കടന്നെത്തിയ സഹായമാണ് പയ്യാവൂർ ഹോസ്പിറ്റൽ കെട്ടിടവും,ക്വാർട്ടേഴ്സും, ആംബുലൻസ്സും, മരുന്നുകളും,ആധുനികചികിത്സാ ഉപകരണങ്ങളുമെല്ലാം.ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ കിടത്തിചികിത്സിക്കാൻ ഇടമില്ലാതായ അവസരങ്ങളിൽ സ്വന്തം മുറിയിൽ പോലും രോഗികളെ കിടത്തി ചികിത്സിക്കാൻ ഡോ. മേരി തയ്യാറായതിനെക്കുറിച്ച് അനുഭവസ്ഥർ ഇപ്പോഴും പറയുന്നുണ്ട്. ജാതിയോ മതമോ നോക്കാതെയായിരുന്നു ഡോ. മേരിയുടെ എല്ലാ പ്രവർത്തനങ്ങളും. ആശുപത്രിയിലെ ഭാരപ്പെട്ട ജോലികൾക്കിടയിലും വീടുകളിലെ കിടപ്പുരോഗികളെ തേടിയുള്ള യാത്രകൾക്ക് മേരി മുടക്കം വരുത്തിയിരുന്നില്ല. ആയാത്ര കേരളത്തിലെ സ്വാന്തന ചികിസയുടെ തുടക്കം കൂടിആയിരുന്നു, കൂടാതെ ആളുകളുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുവാനും സാധിച്ചു. അന്ന് നിരവധി കുടുംബങ്ങളെ തകർച്ചയുടെയും ആത്‌മഹതൃയുടെയും വക്കിലേക്ക് എത്തിച്ച മദ്യത്തിന് അടിമകളായ നിരവധി ആളുകളെ ചികിൽസകൊണ്ടും, കൗണ്സിലിംഗ് കൊണ്ടും അതിൽനിന്നു മോചിപ്പിക്കുകയും,വീടുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനും,സമർത്ഥരായ കുട്ടികളെ പഠിപ്പിക്കുന്നതിനും,വിവാഹസഹായം നൽകുന്നതിനുമോക്കെ ഡോ.മേരി സമയവും പണവും കണ്ടെത്തി. അന്നത്തെകാലത്ത് പയ്യാവൂരിൽ ടെലിഫോൺ കണക്ഷനും, ഹോസ്പിറ്റൽ കെട്ടിടത്തിൽ പോസ്റ്റ് ഓഫീസും തുടങ്ങിയതിനു പിന്നിലും ഡോ.മേരി ആയിരുന്നു. മലബാറുകാരനായ ശ്രീ.സ്റ്റിഫൻ മൂലകാട്ട് ഫേസ്ബുക്കിൽ കുറിച്ചിട്ടിരിക്കുന്നത് ഇപ്രകാരമാണ് “മലബാറിലെ കുടിയേറ്റ ജനതക്ക്‌ അസൗകരൃങ്ങളുടെ പാതാള കൂഴിയിൽ നിന്നും സൗകരൃങ്ങളുടെ പടികൾ ഒന്നൊന്നായി പണിതു നൽകിയ വ്യക്‌തിയാണ് ഡോ.മേരി കളപ്പുരക്കൽ”.
സാമ്പത്തിക പരിമിതികളിൽ പെട്ട് നട്ടം തിരിഞ്ഞ അരനൂറ്റാണ്ട് മുമ്പ് ഒരു വനിത സ്വന്തം ജീവിത സമർപ്പണം വെറും സേവനത്തിലൂടെ മാത്രമല്ല ആശുപത്രികളും, ആതുരസേവന സംവിധാനങ്ങളും പടുത്തുയർത്താൻ നടത്തിയ നിശബ്ദ പ്രയത്‌നവും,
മലബാര്‍ ജനതയ്ക്ക് സ്വന്തം ജീവിത സമര്‍പ്പണത്തിലൂടെ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും നാടിന്റെ വികസനത്തിനു  സമഗ്രസംഭാവനകള്‍ നല്കാനും ഡോ. മേരി കളപ്പുരയ്ക്കലിന് സാധിച്ചു എന്ന് നിരീക്ഷിച്ച വേൾഡ് മലയാളി കൗൺസിൽ
“മലബാറിന്റെ അമ്മ”എന്ന പദവിനൽകി ഡോ.മേരിയെ ആദരിച്ചു.
1992-ൽ കാരിത്താസ് ആശുപത്രിയിൽ തിരിച്ചെത്തിയപ്പോൾ അത്യാഹിത വിഭാഗത്തിന്റെ മേധാവി ആയിട്ടാണ് ഡോ.മേരിയെ നിയമിച്ചത്. അന്ന് അധികാരികൾക്ക് ഏറ്റവുംകൂടുതൽ തലവേദന സൃഷ്ട്ടിച്ചിരുന്ന ഡിപ്പാർട്ട്മെന്റ് ആയിരുന്നു അത്യാഹിത വിഭാഗം. ഏറെ സാഹസികതകളും,വ്യത്യസ്തകളും നിറഞ്ഞ മലബാറിലെ 20 വര്‍ഷത്തെ ‌അനുഭവങ്ങൾ അത്യാഹിത വിഭാഗത്തെ ആശുപത്രിയിലെ ഏറ്റവുംമികച്ച വിഭാഗങ്ങളിൽ ഒന്നാക്കി മാറ്റാൻ ഡോ.മേരിക്ക്‌ സാധിച്ചു.ഒരു ദിവസം പാമ്പുകടിഏറ്റ വൃദ്ധനായ ഭിക്ഷകാരനെ നാട്ടുകാർ കാഷ്വാലിറ്റിയിൽ എത്തിച്ചു,ആ രോഗിയെ മെഡിക്കൽ കോളേജിലേയ്ക്ക് അയക്കാൻ അധികാരികൾ നിർദേശിച്ചു,അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന രോഗി അവിടം വരെ എത്തില്ലന്നു മനസിലാക്കിയ ഡോ.മേരി അയാളുടെ ചികിൽസ ഏറ്റെടുക്കുകയും രോഗം ഭേദമാക്കിയ ശേഷം പുനരധിവസിപ്പിക്കുകയും ചെയ്‌തു എന്ന് നേഴ്സ് ആയ മിനി ഓർമിക്കുന്നു.ഇതുപോലുള്ള അനേകം അനുഭവങ്ങൾ സഹപ്രവർത്തകർക്കും, രോഗികൾക്കും പറയുവാൻ ഉണ്ടാകും.
പിന്നീട് കോഴിക്കോഡ് മെഡിക്കൽ കോളേജിൽ നിന്നും pain &pallative കോഴ്സ് പൂർത്തിയാക്കിയ ഡോ.മേരി കാരിത്താസ് ക്യാൻസർ ഇന്സ്ടിട്യൂട്ടിൽ pain& pallative ഡിപ്പാർട്മെന്റിന് തുടക്കം കുറിച്ചു.
മധ്യകേരളത്തിലെ പാലിയേറ്റീവ് കെയറിന് രൂപവും ഭാവവും നല്കിയതും,ചിതറി കിടന്ന സാന്ത്വനചികിത്സാ കേന്ദ്രങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടുവന്നതും ആ സംഘടനയെ വർഷങ്ങളോളം നയിച്ചതും ഡോക്ടറായിരുന്നു. കോട്ടയത്തും, കാരിത്താസിലുമായി നടത്തിയ സംസ്ഥാന തലത്തിലുള്ള റാലിക്കും,സമ്മേളനങ്ങൾക്കും മേരി ചുക്കാൻ പിടിച്ചു.ഡോ.മേരിയുടെ പ്രവർത്തനങ്ങളിൽ നിന്നും,അവർ നയിച്ച ബോധവത്കരണ ക്ലാസ്സുകളിൽ നിന്നും, പ്രചോദനം ഉൾക്കൊണ്ട് നിരവധി പഞ്ചായത്തുകളിലും സന്നദ്ധസംഘടനകളിലും ആശുപത്രികള്‍ഉള്‍പ്പടെ പല സ്ഥാപനങ്ങളിലും പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുമുണ്ട്. കൂടാതെ അനേകര്‍ വോളന്റിയേഴ്‌സായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്. ഇന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പോലും പഠിക്കാനും മാതൃകയാക്കാനും കഴിയുന്ന വിധത്തില്‍ മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഒന്നായി കാരിത്താസ് പാലിയേറ്റീവ് കെയര്‍ വളര്‍ന്നതിന് പിന്നില്‍ ഡോ. മേരിയുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമുണ്ടായിരുന്നു. മികച്ച പാലിയേറ്റിവ് യൂണിറ്റിനുള്ള മുഖ്യമന്ത്രിയുടെ അവാർഡും ഡോ.മേരിയെ തേടിയെത്തിയിട്ടുണ്ട് . ഹോം കെയര്‍, പാലിയേറ്റീവ് കെയറിന്റെ ഒരു അവിഭാജ്യഘടകമാണ്. രോഗികളെ വീട്ടില്‍ ചെന്ന് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, കുടുംബാംഗങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കുക, എയര്‍ ബെഡ്, വീല്‍ച്ചെയര്‍, വാക്കര്‍, ഓക്‌സിജന്‍ സിലണ്ടര്‍, ഹോസ്പിറ്റല്‍ കട്ടില്‍, ആവശ്യമായ മരുന്നും പരിചരണവുംനല്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. മറ്റ് പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ നിന്ന് വ്യത്യസ്തമായി കാരിത്താസ് പാലിയേറ്റീവ് കെയറിനെ ശ്രദ്ധേയമാക്കുന്നത് അതിന്റെ വിശാലമായ പ്രവര്‍ത്തനശൈലിയാണ്. കാന്‍സര്‍ രോഗികളായ വ്യക്തികളുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസചെലവുകള്‍ വഹിക്കുക, വിവാഹസഹായംനല്കുക,വീടുപണിതുകൊടുക്കുകയോ അറ്റകുറ്റപ്പണികള്‍ ചെയ്തുകൊടുക്കുകയോ ചെയ്യുക, ചെറിയരീതിയിലുള്ള വരുമാനം കണ്ടെത്തിക്കൊടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയെല്ലാം ഡോ. മേരിയുടെ നേതൃത്വത്തില്‍ കാരിത്താസ് പാലിയേറ്റീവ് കെയര്‍ ചെയ്തുവരുന്നുണ്ട്. അനുഭവസ്ഥരുടേയും,
അഫ്യൂദാംഷികളുടേയും സഹായത്താൽ തികച്ചും സൗജനൃമായിട്ടാണ് ഇവയെല്ലാം ചെയ്തുവരുന്നത്.
നാനാജാതി മതസ്ഥരുടെകണ്ണീരിനുംനെടുവീര്‍പ്പിനും സമാശ്വാസം നല്കാന്‍ ഇത്തരംപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്. ചുരുക്കത്തില്‍ 1970 കള്‍ മുതല്‍ മലബാറില്‍ ഡോ. മേരി കാൽനടയായി കാടും,മേടും പിന്നിട്ട് കിടപ്പുരോഗികൾക്കായി ചെയ്തിരുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ചില മാധ്യമങ്ങള്‍ അവരെ “സാന്ത്വനചികിത്സയുടെ മാതാവ് “എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്.
വൈദ്യശാസ്ത്രരംഗത്ത് ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകളാണ് അത്യാഹിതവിഭാഗവും മരണം കാത്തുകിടക്കുന്ന രോഗികളുടെ പരിചരണവിഭാഗവും. ഈ രണ്ടുമേഖലകളിലും സാധാരണയായി ഒരു ഡോക്ടറും അധികകാലം സേവനം ചെയ്യാറില്ല. പക്ഷേ ഡോ. മേരിയുടെ സേവനം ഈ രണ്ടു തീച്ചുളകളിൽ മാത്രമായിരുന്നു. “ഡോ.മേരി സഭക്കും നാടിനും നല്കിയിട്ടുള്ള സേവനങ്ങൾ അമൂല്ല്യമാണന്നും അവരുടെ നിസ്വാർഥമായ സേവനങ്ങൾ മലബാറിലെ ജനങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ വലിയ നന്മ്മയുടെ മാറ്റങ്ങൾ അനുഭവിക്കാത്തവർ മലബാറിൽ വിരളമായിരിക്കുമെന്നും,ഒരു ആയുസ്സിൽ ചെയ്തു തീർക്കാവുന്നതിലും അധികം കാര്യങൾ അവർ ചെയ്‌തു തീർത്തിട്ടുണ്ടന്നും, മറ്റുള്ളവരുടെ ഉന്നമനതതിനായ് മാത്രം ജീവിതം മാറ്റിവച്ച നിസ്വാർത്ഥ മതിയാണ് ഡോ. മേരി”എന്നുമാണ് ആർച്ച്ബിഷപ്പ് മാർ.മാത്യുമൂലക്കാട്ട് പറഞ്ഞിട്ടുള്ളത്.
ക്രുത്യനിഷ്ട്ടയും,കടിനാദ്ധ്വാനവും,ആഴമായ ദൈവവിശ്വാസവും,ലളിത ജീവിതവും കൈമുതലായുള്ള ഡോ.മേരി ഉയർത്തിപിടിക്കുന്ന ആദർശങ്ങൾ നമുക്കും മാതൃക ആക്കാവുന്നതാണ്.
മൃതസംസ്കാര ചടങ്ങുകൾക്ക് ശവമഞ്ചത്തില്‍ ചാര്‍ത്തുന്നബൊക്കെകള്‍ക്ക്എതിരാണ് അവർ, ധൂര്‍ത്തായിട്ടാണ് മേരി അതിനെ കണക്കാക്കുന്നത്. ആ ധൂര്‍ത്തിന് ചെലവാക്കുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചുകൂടെ? വിദേശസുഹൃത്തുക്കളുടെ മരണശേഷം ബൊക്കെയ്ക്ക് വേണ്ടി ചെലവഴിക്കുന്നതിന് നീക്കിവച്ച പണം കൊണ്ട് കേരളത്തില്‍ ആതുരശുശ്രൂഷകള്‍ നടത്തിയ ചരിത്രം കൂടിയുണ്ട് ഡോ.മേരിക്ക്,മേരിയുടെ ഈ അനുഭവത്തെ ആസ്പദമാക്കി വർഷങ്ങൾക്കു മുൻപ് മനോരമപത്രം ചിന്താവിഷയംഎഴുതിയിട്ടുണ്ട്. അതുപോലെ ജീവിച്ചിരിക്കുമ്പോൾ എടുക്കുന്ന ഫോട്ടോ കാണുമ്പോളല്ലേ നമുക്ക് കുടുതൽ സന്തോഷം പകരുന്നത്. ജീവിതത്തിലേക്ക് തിരിച്ചു വരുകയില്ലഎന്ന് ഉറപ്പുള്ള രോഗികളെ I C U വിലും, വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്നതിന് ഡോ.മേരി എതിരാണ്, അവരെ പ്രിയപ്പെട്ടവരുടെ പരിചരണവും സാന്നിധ്യവും അനുഭവിച്ച് മരിക്കാന്‍ അനുവദിക്കണമെന്നുമാണ് മേരിയുടെ അഭിപ്രായം.
“Sharing is caring” എന്ന ആപ്‌തവാക്യം സ്വന്തംജീവിത്തിൽ പൂർണമായും പ്രവർത്തികമാക്കിയ അവർ സമ്പത്ത് ഉള്ളവരിൽ നിന്നും ഇല്ലാത്തവർക്ക് വാങ്ങി കൊടുക്കുന്നതിലും ഒട്ടും മടി കാണിച്ചിട്ടില്ല. എൺപത്തിആറിലെത്തി നില്ക്കുന്ന ഈ പ്രായത്തിലും അടുത്തകാലം വരെയുളള ഏതു യാത്രകളിലും മേരിയുടെ ബാഗിൽ അത്യാവശ്യ മരുന്നുകളും സ്റ്റെതസ്‌ക്കോപ്പും ഉണ്ടായിരുന്നു,എപ്പോഴാണ് രോഗികളെ കണ്ടുമുട്ടുകയെന്നോ ആവശ്യം വരികയെന്നോ നിശ്ചയമില്ലല്ലോ?കോട്ടയം, കൂടല്ലൂർ സ്വദേശിയായ മേരി, കത്തോലിക്കാ സഭയിലെ മലയാളിആയ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് (അൽമായ സമർപ്പിത സമൂഹം) അംഗമാണ്. ആഴമായ ദൈവവിശ്വസിയായ ഡോ.മേരിയെ ദൈവം കൈപിടിച്ചു നടത്തുകയായിരുന്നു, അതുകൊണ്ടാണ് പല പ്രതിസന്ധി ഘട്ടത്തിലും തളരാതെ അനേകർക്ക്‌ നന്മ ചെയ്‌തുകൊണ്ട് മറ്റുള്ളവര വളർത്തുവാൻ അവർക്കു സാധിച്ചത്. ഇന്ന് ഒരു ജോലി എന്നതിലുപരി സമർപ്പണ മനോഭാവത്താൽ പാലിയേറ്റീവ് ഡിപ്പാർട്മെന്റിൽ സേവനം ചെയ്യുന്ന ഡോ.മനുവിന്റയും, മോളിയുടെയും, സിൻസിയുടെയും നിരവധി വോളന്റിയർസിന്റയും, ഡോക്ടർമാർ ഉൾപ്പടെയുള്ള മറ്റ് സഹപ്രവർത്തകരുടേയും,ഡയറക്ടർ റവ.ഡോ.ബിനു കുന്നത്തിന്റയും നിസ്സ്വാർത്ഥമായ പ്രവർത്തനങ്ങളിലൂം, സപ്പോർട്ടിലും സന്ദുഷ്ടയായി നിറഞ്ഞ മനസോടെ കാരിത്താസിന്റെ പടി ഇറങ്ങുബോളും പാവപ്പെട്ട ക്യാൻസർ രോഗികളെ ശുശ്രുഷിക്കാൻ നല്ലൊരു തുക സംഭരിച്ച് പാലിയേറ്റീവ് ഡിപ്പാർട്മെന്റിനു നൽകാൻ ദീർഘദ്രുഷ്ട്ടിയുള്ള ഡോ.മേരി കളപ്പുരക്കൽ മറന്നില്ല.

സി ഡോ മേരി കളപുരക്കലിന്റെ ജീവിത വഴിയിലൂടെ വീഡിയോ കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക

Facebook Comments

knanayapathram

Read Previous

ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വനിതാദിനാഘോഷങ്ങൾ മാർച്ച് 8 ന്