Breaking news

ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി ഉദ്ഘാടനം നടത്തപ്പെട്ടു

കോട്ടയം: ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (ഉഉഡഏഗഥ) പദ്ധതിയുടെ ഭാഗമായുള്ള അസോസിയേറ്റ് ഡെസ്‌ക് ടോപ് പബ്‌ളിഷിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറിലെ ഇംപാക്ട് സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ പരിശീലനത്തോടൊപ്പം ജോലി സാധ്യതയും ഉറപ്പു വരുത്തുന്ന ഇത്തരം പരിശീലന പരിപാടികള്‍ ഗ്രാമീണ മേഖലയിലെ യുവതി യുവാക്കള്‍ക്ക് ഏറെ ഗുണപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍മാരായ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.റ്റി.പി കോഴ്‌സില്‍ മൂന്ന് മാസത്തെ പരിശീലനമാണ് ലഭ്യമാക്കുന്നത്. കൂടാതെ സോഫ്റ്റ് സ്‌കില്‍, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും പരിശീലനം നല്‍കും. 29 പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം: വാഴക്കാലായില്‍ വി.സി കോരയുടെ ഭാര്യ അന്നമ്മ കോര (94) നിര്യാതയായി

Read Next

ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ