Breaking news

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വനിതാദിനാഘോഷങ്ങൾ മാർച്ച് 8 ന്

കോട്ടയം: ലോകവനിതാദിനാഘോഷങ്ങളോടനുബന്ധിച്ച്  കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിക്കുന്നു.  മാർച്ച് 8 ന് വൈകുന്നേരം 6 മണിക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സൂം ആപ്ലിക്കേഷനിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ അതിരൂപതയിലെ എല്ലാ യൂണിറ്റ് ഫൊറോന ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം സംഗമം ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. വനിതാ ലീഡേഴ്‌സ് തങ്ങളുടെ പ്രവർത്തന അനുഭവങ്ങൾ പങ്കുവയ്ക്കും.  പ്രൊഫസർ മേരി റെജീന ക്ലാസ്സ് നയിക്കും. അതിരൂപതയിലെ 80 യൂണിറ്റുകളിൽ  നിന്നുള്ള അഞ്ഞൂറിലധികം വനിതകൾ സംഗമത്തിൽ പങ്കെടുക്കും.

Facebook Comments

Read Previous

ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ

Read Next

കുടല്ലുർ പള്ളിപ്പറമ്പേൽ പി.കെ.മാത്യു (83) നിര്യാതനായി