കോവിഡിന്റെ പിടിയിലമർന്ന് ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കും എന്ന് അറിയാതെ വിഷമിച്ചിരുന്ന അനേകം പേർക്ക് സ്നേഹത്തിന്റെയും, കരുണയുടെയും, സഹാനുഭൂതിയുടെയും യഥാർത്ഥ ക്രിസ്തുമസ് സന്തേശവുമായി എത്തി കവന്റി & വാർവ്വിക്ഷയർ ക്നാനായ യൂണിറ്റിലെ അംഗങ്ങൾ.കഴിഞ്ഞ ഒരു വർഷത്തോളമായി സകല ആഘോഷങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ വിവിധ തരം നവീനമായ പരുപാടികളിലൂടെ യൂണിറ്റിനേയും, യൂണിറ്റംങ്കങ്ങളെയും എന്നും ആക്റ്റീവാക്കി നിർത്തിയ കമ്മറ്റി അംഗങ്ങൾ ക്രിസ്തുമസ്സിന് വിശന്നിരിക്കുന്ന അയൽക്കാരെയും മറന്നില്ല. നമ്മൾ ക്രിസ്തുമസ്സ് ആഘോഷിക്കുംമ്പോൾ നമ്മുടെ അയൽക്കാരും ഒരിക്കലും വിശന്നിരിക്കരുത് എന്ന വാശിയോടെയാണ് തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കാൻ കവന്റി ആന്റ് വാർവിക്ഷയർ ക്നാനായക്കാർ മുന്നോട്ട് വന്നത്.Feeding Coventry Charity Organisation ഉം ആയി ചേർന്ന് ആണ് ക്രിസ്തുമസ്സ് ഹാംപറുകൾ നൽകിയത്.പ്രസിഡന്റ് ഷിൻസൺ മാത്യു കവുന്നുംപാറയൽ, സെക്രട്ടറിജോർജ്കുട്ടി എണ്ണംബ്ളാശേരിയിൽ, ട്രഷറർ ജോസ് പടിഞ്ഞാറയിൽ എന്നിവരുടെ നേത്രുത്ത്വത്തിലുള്ള ടീം ആണ് യൂണിറ്റിനെ നയിക്കുന്നത്.