Breaking news

കൊറോണ (Covid 19), ശക്തമായ മുന്‍കരുതല്‍ നടപടികളുമായി കാരിത്താസ്‌ ആശുപത്രി

കൊറോണ, (Covid 19) മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കാരിത്താസ്‌ ആശുപത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മാര്‍ച്ച്‌ 20 മുതല്‍ 31 വരെ ആശുപത്രിയില്‍ രോഗീസന്ദര്‍ശനം ഒഴിവാക്കിയിരിക്കുകയാണ്‌. മാത്രമല്ല, മുന്‍കരുതലിന്റെ ഭാഗമായി, രോഗികളുടെയും ബൈസ്റ്റാന്‍ഡേഴ്‌സിന്റെയും സുരക്ഷയെ പ്രതി എന്‍ട്രിയും എക്‌സിറ്റും ഏകജാലക പ്രവേശന രീതിയില്‍ ഇന്നു മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു.
കേരള സര്‍ക്കാരിന്റെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളോട്‌ സഹകരിച്ച്‌ ആശുപത്രിയിലെത്തുന്നവര്‍ക്കായി വിപുലമായ ഹാന്‍ഡ്‌ വാഷിംഗ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ സന്നദ്ധ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ, കാരിത്താസിലും സമീപ പ്രദേശങ്ങളിലും പൊതുജനങ്ങള്‍ക്കായി, മെഡിക്കല്‍ സാനിറ്റൈസറുകളോടെ പൊതു വാഷിംഗ്‌ ടാപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ഇതിനോടകം പള്ളികളുടെയും നവ-പത്ര മാധ്യമങ്ങളുടെയും സഹകരണത്തോടെ, കൊറോണ (Covid 19), പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20000ത്തോളം പ്രതിരോധ ലഘുലേഖ വിതരണം, ആരോഗ്യ പ്രതിരോധ ക്യാമ്പയിന്‍ എന്നിവ നടത്താന്‍ ആശുപത്രിക്കു സാധിച്ചു.
ഇതുവരെ കൊറോണ, കേസുകള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെങ്കിലും, വിദേശയാത്ര കഴിഞ്ഞെത്തിയവരെയും രോഗ ലക്ഷണങ്ങളുള്ളവരെയും ശക്തമായ സ്‌ക്രീനിംഗിനു വിധേയരാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാപ്പിഡ്‌ ആക്ഷന്‍ ഫീവര്‍ ക്ലിനിക്കും പ്രത്യേക ഐസലേഷന്‍ വാര്‍ഡും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്‌. ജനങ്ങളുടെ നല്ല ആരോഗ്യത്തിനും സന്തോഷത്തിനുമായി ഏത്‌ അടിയന്തിര സാഹചര്യവും നേരിടാന്‍, ആശുപത്രി മുന്നൊരുക്കം നടത്തുകയാണെന്നും ഡയറക്‌ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്‌ അറിയിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

സമുദായം വളരുകയാണോ?

Read Next

കോട്ടയത്ത്നിന്നും കന്യായകുമാരി വഴി റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബർഗ് ലേയ്ക്ക് വിദ്യാഭ്യാസം യാത്രാ സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ച്കൊണ്ട് മലയാളിയായ ജോമെറ്റ് മാണി നടത്തി റോഡ് ട്രിപ്പ് ശ്രദ്ധേയമായി