റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ
1 .ഈ നോവലിൽ മാത്രമാണ് രണ്ടു മുഖചിത്രങ്ങൾ കാണിക്കുന്നത് (വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ചിഹ്നമായ “ഹെറോ”
എന്ന കഴുകനും അടുത്ത് പേജിലെ വിശുദ്ധ യോഹന്നാൻ സ്ലീഹായുടെ പടവും )
2 .ഇത്രയും വലിയ അക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്നത് നോവൽ സാധാരണക്കാരായ വായനക്കാരുടെ വായനാനുഭവം ഹൃദ്യമാക്കുന്നു
3 .സാധാരണക്കാരന്റെ കയ്യിലൊതുങ്ങാവുന്ന വില മാത്രമേ ഈ നോവലിന് ആകുന്നുള്ളൂ വെറും 100 രൂപ
ബാല്യം (സെബദിയുടെ ചിന്തകൾ) എന്നുള്ള ഒന്നാം അധ്യായം മുതൽ പത്മൊസ് ദ്വീപിലെ വെളിപാട് എന്നുള്ള 26 അധ്യായം ഈ നോവൽ ബെന്യാമിൻ എഴുതിയ “ആടു ജീവിതം” പോലെ പോലെ നമ്മളെ മറ്റൊരു ചരിത്രവും സങ്കല്പവും ആധുനികതയും കൂടിച്ചേർന്നൊരു വ്യത്യസ്ത വായന ലോകത്തേക്ക് നയിക്കുന്നു. നോവൽ വായിച്ചുകഴിയുമ്പോൾകുമാരനാശാന്റെ പഴഞ്ചൊല്ല് അനുവാചക ഹൃദയങ്ങളിലേക്ക് വരുന്നു “സ്നേഹമാണഖിലസാരമൂഴിയിൽ”
അഭിവന്ദ്യ പണ്ടാരശ്ശേരിൽ പിതാവ് തന്റെ ആശംസയിൽ എഴുതിയത് പോലെ ബഹു ജോസ് അച്ഛൻ തന്റെ ആറാമത്തെ പുസ്തകത്തിലൂടെ സാധാരണക്കാരുടെ ഇടയിലെ പ്രശ്നങ്ങൾ ആത്മീയ തലത്തിൽ ചാലിച്ചെടുക്കു മ്പോൾ ദൈവാനുഗ്രഹത്തിന്റെ തൂവൽസ്പർശം സ്നേഹത്തിന്റെ ഹൃദയഹാരിതയും അനുഭവപ്പെടുമെന്ന് സമർപ്പിക്കുകയാണ് . ഇതിനെ പുതിയൊരു മാനം ഫാദർ ഷിജു മുകളിൽ (Foremation director Immanuel House ,Kanykakumari) കൊടുക്കുന്നു .താൻ ഇപ്പോൾ അജപാലന ശുശ്രൂഷ ചെയ്യുന്ന ഇടവക മധ്യസ്ഥനായ സ്നേഹത്തിന്റെ അപ്പസ്തോലൻ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ജീവിതം ജീവിതം ഒരു സാധാരണ മനുഷ്യന്റെ ഇതിവൃത്തത്തിൽ ഒട്ടും ചോർന്നുപോകാത്ത വിശുദ്ധിന്റെ സന്തോഷ സന്താപ- അനുഭവങ്ങൾ ഞങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
ഭരതവാക്യമായിട്ട് ബഹുമാനപ്പെട്ട ജോസ് കടവിൽച്ചിറയച്ചനിലേക്ക് ……
സ്നേഹത്തിൻറെ അപ്പസ്തോലനായ ഹായ് വിശുദ്ധ യോഹന്നാന്റെ ജീവിതം സാധാരണ മനുഷ്യ ഇതിവൃത്തത്തിലൂടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് ഈ ചെറിയ പുസ്തകത്തിലൂടെ.അപ്പസ്തോലന്റെ മദ്ധ്യസ്‌ഥതയിലുള്ള ഈ ഇടവകയിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരുക്കുന്ന എനിക്ക് അപ്പസ്തോലന്റെ ഈ സ്നേഹത്തിൻറെ മാതൃക ഇടവക ജനങ്ങളിലൂടെ അനുഭവിക്കാൻ സാധിക്കുന്നുവെന്ന സാക്ഷ്യപത്രമാണ് ഈ ചെറുഗ്രന്ഥം. അതെ “സ്നേഹദൂത്” എന്ന ഈ സ്നേഹഗ്രന്ഥം വായിക്കുക വഴി ഓരോരുത്തരും ഒരു സ്നേഹ വിപ്ലവം നമ്മളിലൂടെ തുടങ്ങി, കുടുംബത്തിലൂടെ വളർത്തി, സമൂഹത്തിലുള്ള പടർത്തി ലോകത്തു ഒട്ടൊന്നാകെ വ്യാപിപ്പിക്കണം അതിനുള്ള ഒരു ചെറിയ കൈത്തിരിവെട്ടംമെഴുകുതിരി ജ്വാലയായിരിക്കട്ടെ ബഹുമാനപ്പെട്ട ജോസ് കടവിൽച്ചിറയച്ചന്റെ ഈ ചെറിയ (വലിയ ) ഗ്രന്ഥം.
ക്നാനായ പത്രത്തിനും ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ ആണ് സമ്മാനിക്കുന്നത് .അച്ഛന്റെ പല സാഹ്യത്യ രൂപങ്ങളും ക്നാനായ പത്രത്തിൽ പ്രസദ്ധീകരിച്ചിട്ടുണ്ട് .അതോടൊപ്പം അച്ഛന്റെ പ്രവർത്തനങ്ങളെ മുൻ നിറുത്തി ക്നാനായ പത്രം നടത്തിയ പ്രത്യേക അഭിമുഖം ഇതിനോടകം ആയിരകണക്കിന് ആളുകളാണ് കണ്ട് കഴിഞ്ഞിരുന്നത് .അച്ഛന് ക്നാനായ പത്രത്തിന്റെ മുഴുവൻ ടീമിന്റെയും പേരിൽ അഭിനന്ദനമറിയിക്കുന്നതോടൊപ്പം അച്ഛന്റെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഭാവുകങ്ങൾ നേർന്ന് കൊള്ളുന്നു .