
മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി. സ്കൂൾ മാനേജർ ഫാ. സജി മെത്താനത്ത് ആധ്യക്ഷം വഹിച്ച സമ്മേളനത്തിൽ കോമഡി ഉത്സവം ഫെയിം ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവ ലോഗോ സ്കൂൾ മാനേജർ പ്രകാശനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ മീന പി., PTA പ്രസിഡന്റ് സജി കുര്യൻ, മദർ PTA പ്രസിഡന്റ് മായ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി റോയ്‌മോൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ഷാജു ജോസഫ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് വിദ്യാരംഗം കൺവീനർ ജ്വാല മരിയ സിറിയക് നന്ദി പ്രകാശിപ്പിച്ചു. വിശിഷ്ടാതിഥിക്ക് ഒപ്പം കുട്ടികൾ അത്യുത്സാഹത്തോടെ നൃത്തച്ചുവടുകൾ വെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മേളക്കൊഴുപ്പ് പകർന്നു.
Facebook Comments