
മടമ്പം : പ്രൈമറി, സെക്കണ്ടറി ക്ലാസ്സുകളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സവിശേഷ പഠന പിന്തുണാ പദ്ധതി EQUIP (Enhancing Quality through Innovative Practices) 2025 ന് മടമ്പം മേരിലാന്റ് ഹൈസ്‌കൂളിൽ തുടക്കമായി. PTA പ്രസിഡന്റ് സജി കുര്യന്റെ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ത്രേസ്യാമ്മ മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഈ അക്കാദമിക വർഷത്തെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉൾച്ചേർത്ത് തയ്യാറാക്കിയ ‘ആക്റ്റിവിറ്റി കലണ്ടർ 2025 – 26’ ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ മീന പി. പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ബിജുമോൻ എൻ. എം. പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി റോയ്‌മോൻ ജോസ് ആശംസകൾ നേർന്നു.
ഹൈസ്‌കൂൾ വിഭാഗം SRG കൺവീനർ ഷീജ വാരികാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിന് UP വിഭാഗം SRG കൺവീനർ സിസ്റ്റർ ഷൈനി നന്ദി പ്രകാശിപ്പിച്ചു. ഹെഡ്മാസ്റ്റർ ഷാജു ജോസഫ്, ലിജോ പുന്നൂസ്, ലിബിൻ കെ. കുര്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഏകദേശം നൂറോളം രക്ഷിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന ഒരു തനതു പദ്ധതിയാണിത്. സ്കൂൾ പ്രവൃത്തി സമയത്തിന് പുറമെ അധിക സമയം കണ്ടെത്തി ഭാഷാ – ഗണിത വിഷയങ്ങൾക്ക് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രത്യേക പരിശീലനം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Facebook Comments