
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
UKKCA കൺവൻഷൻ്റെ രജിസ്ട്രേഷൻ ടീം വൻ ജനാവലിയുടെ സാന്നിധ്യത്തെ ഒഴുക്കുമുറിയാതെ കൺവൻഷൻ സെൻ്ററിൽ എത്തിയ്ക്കാനായി തയ്യാറാവുന്നു. ട്രഷറർ റോബി മേക്കരയാണ് രജിസ്ട്രേഷൻ കമ്മറ്റി പ്രവർത്തനങ്ങളുടെ ചുമതല വഹിയ്ക്കുന്നത്. തികഞ്ഞ കലാ കാരനും നാടകനടനും സംവിധായകനുമെന്ന നിലയിൽ കലാപരിപാടികളുടെയും സ്വാഗത നൃത്തത്തിൻ്റെയും അധികചുമതല കൂടി മുൻ കൺവൻഷനിൽ വഹിച്ചിരുന്ന റോബി ഇക്കുറി രജിസ്ട്രേഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്.
കഴിഞ്ഞ കൺവൻഷനിൽ പങ്കെടുക്കേണ്ടിയിരുന്ന മജീഷ്യൻ മുതുകാടിന് അഭൂതപൂർവ്വമായ ജനബാഹുല്യം മൂലം കൺവൻഷൻ വേദിയിലെത്താൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നതും, ടെൽഫോർഡ് ഇൻ്റർ നാഷണൽ സെൻ്ററിലെ തിരക്ക് ഗതാഗതതടസ്സമായി നീണ്ട് മോട്ടോർവേ പോലും സ്തംഭിയ്ക്കുന്ന നിലയിലായി പോലീസ് ഇടപെട്ടതുമൊക്കെ മുന്നിൽകണ്ട് വൻ ക്രമീകരണങ്ങളാണ് രജിസ്ട്രേഷൻ കമ്മറ്റിഏർപ്പെടുത്തുന്നത്.
കൺവൻഷൻ സെൻ്ററിൽ യാതൊരു രജിസ്ട്രേഷനും ടിക്കറ്റ് വിൽപ്പനയുമില്ലാതെയാവുന്ന കൺവൻഷനിൽ യൂണിറ്റ് കളിൽ നിന്നും ടിക്കറ്റ് എടുക്കാതെ എത്തുന്നവരെ ഗതാഗതതടസ്സമുണ്ടാക്കാതെ മടക്കി വിടാനും രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ ശ്രദ്ധിയ്ക്കുന്നതാണ്.
കൺവൻഷൻ ദിവ്യബലിയിൽ പങ്കെടുക്കാൻ ആദ്യത്തെ ആൾ എത്തുന്നതിനു മുമ്പേ തന്നെ കൺവൻഷൻ കവാടത്തിലെത്താൻ ഒരുകൺവൻഷൻ ദിവസം മുഴുവൻ പ്രവേശന കവാടത്തിൽ ചെലവഴിയ്ക്കാൻ, സംഘടനയ്ക്ക് വേണ്ടി ത്യാഗം സഹിയ്ക്കാനും ദാഹം മറക്കാനും തയ്യാറായ തികഞ്ഞ സംഘടനാ സ്നേഹികളെയാണ് കമ്മറ്റിയംഗങ്ങളായി നാഷണൽ കൗൺസിൽ തെരെഞ്ഞെടുത്തിരിയ്ക്കുന്നത്. അവർ
ഡൈമാസ് വെള്ളാപ്പള്ളി(ചോട്ടു), ബിനീഷ് പെരുമാപ്പാടം, സാബു മാളിയേക്കത്തറ,സണ്ണി ലൂക്കോസ്,വിനോദ് മാണി,ജിജി അബ്രഹാം, കാസ്പർ മാത്യു,ടിറ്റു ചിറയിൽ, തോമസ് കുനാനിക്കൽ എന്നിവരാണ്.