Breaking news

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.

ഡബ്ലിൻ: അയർലൻഡിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു.

മെയ് 24 ന് ദ്രോഹ്ഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ 1000 ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കൊച്ചാലുങ്കൽ ജോസ്ജോൺ(ഇരവിമംഗലം) പ്രസിഡൻ്റ് ആയും അലക്സ് മോൻ വട്ടുകുളത്തിൽ(ചെറുകര) സെക്രട്ടറി ആയും അരുൺ തോമസ് കാടൻകുഴിയിൽ (പുന്നത്തുറ) ട്രഷറർ ആയും ബിജു സ്റ്റീഫൻ മുടക്കോടിൽ(മ്രാല) പി ആർ ഓ ആയും പ്രവർത്തിക്കുന്ന കമ്മറ്റിയിൽ 25 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ജൂൺ 12 ന് ബ്ലാഞ്ജസ്ഡൗണിൽ നടന്ന ചടങ്ങിൽ 2023 -25 കാലഘട്ടത്തിലെ പ്രസിഡൻ്റ് ജോസ് ചാക്കോ പ്ലാമ്പറമ്പിൽ, സെക്രട്ടറി ഷാജുമോൻ ഒഴുകയിൽ, എന്നിവർ ചേർന്ന് മെനോറ തെളിച്ചുകൊണ്ട് ഭാരവാഹിസ്ഥാനങ്ങൾ ഔദ്യോഗികമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

പ്രസ്തുത യോഗത്തിൽ2025-27 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു രൂപരേഖ തയാറാക്കുകയും വനിതകൾക്കും യുവജനങ്ങൾക്കുമായുള്ളപ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

*ജന്മത്താലും കർമത്താലും പരസ്പര ബന്ധിതമായ ക്നാനായ സമൂഹത്തിൻ്റ ആത്മീയവും ഭൗതികവുമായ കെട്ടുറപ്പാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും, തനിമയിലും ഒരുമയിലും വിശ്വാസനിറവിലും കത്തോലിക്കാ സഭയുടെ അവിഭാജ്യ ഘടകമായ തങ്ങൾ പൂർവികർ പകർന്നു നൽകിയ പാരമ്പര്യം എന്നെന്നും കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞ ബദ്ധരാണെന്നും സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ചു.*

*പി ആർ ഓ, കെ സി എ ഐ, ബിജു സ്റ്റീഫൻ മുടക്കോടിൽ. 353892613171*

Facebook Comments

Read Previous

മാതാപിതാക്കൾ ഇല്ലാത്ത കാലം

Read Next

2025 UKKCA കൺവൻഷൻ നടക്കുന്ന ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻററിൻ്റെ കവാടത്തിൽ അണിനിരക്കാൻ സജ്ജരായി രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ