
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
പ്രാസംഗികരുടെ വാക്കുകളെ വരികൾക്കിടയിലൂടെ കടന്നുചെന്ന് വിമർശിയ്ക്കാനായി ലൈവ് വീഡിയോകൾ പലവട്ടം കണ്ട് ഹൃദിസ്തമാക്കുന്നവർക്ക് മാത്രമല്ല, സംഘടനാ നേത്യത്വത്തിൻ്റെ നിലപാടുകൾ അറിയാൻ ആഗ്രഹിയ്ക്കുന്നവർക്കും പൊതു സമ്മേളനം ഏറെ പ്രാധാന്യമേറിയതാണ്. മള്ളുവച്ച വിമർശനങ്ങളും മുള്ളുകളെ അരിഞ്ഞിടുന്ന മറുപടികളുമായി പൊതുസമ്മേളനം ആയിരങ്ങൾ നിശബ്ദരായിരുന്ന് കാതോർക്കാറുള്ള കൺവൻഷൻ പൊതുയോഗമേറെ പ്രധാനപ്പെട്ടതാണ്; ജനറൽ സെക്രട്ടറി തന്നെ പൊതുസമേമളനത്തിൻ്റെ ചുമതല ഏറ്റെടുക്കുന്നതും അതുകൊണ്ടാണ്.
പെരുമാറ്റത്തിൽ സ്നേഹവും സൗമ്യതയും പ്രകടിപ്പിയ്ക്കുമ്പോൾ, ശത്രുക്കളെപ്പോലും കീഴടക്കുന്ന വിനയഭാവം കൂടപ്പിറപ്പാവുമ്പോഴും സംഘടനയ്ക്കെതിരെയുയരുന്ന വിമർശനങ്ങൾക്ക് ഏറ്റവും സുന്ദരമായി മറുപടികൊടുത്ത് കഴിഞ്ഞ രണ്ട് കൺവൻഷനുകളിലും താരമായ സിറിൾ പനംകാല തന്നെയാണ് ഇപ്രാവശ്യവും പബ്ലിക് മീറ്റിംഗിൻ്റെ ചുമതല വഹിയ്ക്കുന്നത്. ഒരു ജനറൽ സെക്രട്ടറി തുടർച്ചയായി മൂന്നു കൺവൻഷനുകളിൽ ഒരേ ചുമതല വഹിയ്ക്കുന്നത് ഇതാദ്യമാണ്. എഴുതിതയ്യാറാക്കിയത് വായിച്ചല്ല ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പനംകാലയുടെ പ്രസംഗങ്ങൾ ഹർഷാരവങ്ങളോടെയാണ് കേൾവിക്കാർ ഏറ്റെടുക്കാറുള്ളത്.
ജനറൽ സെക്രട്ടറി എന്ന നിലയിൽ കൺവൻഷൻ്റെ മുഴുവൻ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിയ്ക്കേണ്ടതുകൊണ്ട്, പ്രഗൽഭരായ,കറ കളഞ്ഞ സമുദായ സ്നേഹികളായ, മികച്ച സംഘാടകരെന്നനിലയിൽ കഴിവു തെളിയിച്ചവരാണ് സെക്രട്ടറിയോടൊപ്പം കൈ കോർക്കുന്നത്. അബ്രഹാം ഫെലിക്സ്, തോമസ് പാലകൻ, മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ,ടോജി കുര്യൻ, ആഷിഷ് ജോസഫ്, അനിൽ മാത്യു, ജിനു സിറിയക്ക്, ഡോണി ഓലിക്കമുറിയിൽ ജിജു ഫിലിപ്പ് എന്നിവരാണ് പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ.