
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
സ്വവംശ നിഷ്ഠയിലൂടെ തനിമ പുലർത്തുന്നവർ ഒത്തുചേരുന്ന UKKCA കൺവൻഷൻ പടിവാതിൽക്കൽ എത്തുകയാണ്. വിവിധ ഭൂഗണ്‌ഡങ്ങളിൽ സാമ്രാജ്യത്തിൻ്റെ കൊടികൾ പാറിച്ചവരുടെ നാട്ടിൽ ക്നാനായക്കാർ എന്ന കുടിയേറ്റ ജനത UKKCA യുടെ പതാക ആവേശത്തോടെ പാറിപ്പറപ്പിയ്ക്കാൻ ഇനി 30 ദിവസങ്ങൾ.
വീണ്ടുമൊരിക്കൽ കൂടി ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദി തന്നെ മഹാ സംഗമത്തിനായി ഒരുങ്ങുകയാണ്. വിസ്മയപ്പുക്കൾ വാരിവിതറുന്ന സമുദായറാലിയുടെയും സ്വാഗത നൃത്തത്തിൻ്റെയുമൊക്കെ ഒരുക്കങ്ങളുമായി കമ്മറ്റികൾ സജീവമായി.
കൺവൻഷൻ നഗരിയിൽ ടിക്കറ്റ് വിതരണമില്ലാത്തതിനാൽ യൂണിറ്റ് ഭാരവാഹികൾ പല യൂണിറ്റുകളിലും വീടുകളിൽ നേരിട്ടെത്തിയാണ് ടിക്കറ്റുകൾ നൽകുന്നത്.
Facebook Comments