Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ചിക്കാഗോ: പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പതിഞ്ചാം വാർഷികആഘോഷകമ്മറ്റിയും തിരുനാൾ ഏറ്റെടുത്തു നടത്തുന്ന മെൻ മിനിസ്ട്രി ഭാരവാഹികളും കൂടാരയോഗം ഭാരവാഹികളും സംയുക്തമായി ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജൂൺ ജൂലൈ മാസങ്ങളിലായി നടത്തപെടുന്ന പതിനഞ്ചാം  വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടികളുടെ ഒരുക്കങ്ങളും  ഓഗസ്റ്റ് മൂന്നാം തിയ്യതിമുതൽ പതിനൊന്നാം തിയ്യതിവരെ നടത്തപെടുന്ന തിരുനാട്ടിന്റെ ഭാഗമായ ഒരുക്കങ്ങളും സംയുക്ത കമ്മറ്റി വിലയിരുത്തി. ജൂൺ മാസം 14 ന് നടത്തപെടുന്ന യൂത്ത് മിനിസ്ട്രിയുടെ പരിപാടി, പതിനഞ്ചാം തിയ്യതി നടത്തപെടുന്ന ഫാദേഴ്‌സ് ഡേയ് ആഘോഷങ്ങൾ,  ജൂൺ 30 ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗ്ഗീസ് മാർ. അപ്രേം പിതാവ് മലങ്കര റീത്തിൽ  അർപ്പിക്കുന്ന കുർബ്ബാനയുടെയും തുടർന്ന് നടത്തപെടുന്ന 70 വയസ്സിനു മുകളിലുള്ളവരുടെ ഒത്തുചേരൽ അടക്കമുള്ള പരിപാടികളുടെ  തയ്യാറെടുപ്പുകൾ കമ്മറ്റി വിലയിരുത്തി. വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി കൂടാരയോഗങ്ങൾ കേന്ദ്രീകരിച്ച് പരിപാടികൾ തയ്യാറാക്കുവാനും അവ മികച്ച രീതിയിൽ നടത്തുവാൻ വേണ്ട പിന്തുണ ലഭ്യമാക്കുവാനും യോഗം തീരുമാനിച്ചു.
വികാരി. ഫാ. സിജു മുടക്കോടിൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലി പുത്തൻപുര, സെക്രട്ടറി സിസ്റ്റ്സർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി. ആർ. ഓ. അനിൽ മറ്റത്തിക്കുന്നേൽ മുൻ മിനിസ്ട്രി കൺവീനർമാർ പോൾസൺ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടിൽ, സിബി കൈതക്കത്തൊട്ടിയിൽ, പതിനഞ്ചാം വാർഷിക കമ്മറ്റിയിലെ അംഗങ്ങൾ, കൂടാരയോഗം & മിനിസ്ട്രി  കോർഡിനേറ്റേഴ്‌സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
Facebook Comments

Read Previous

സിൽവർ ജൂബിലി കായിക മാമ്മാങ്കം നടത്തി

Read Next

നീറിക്കാട് മാലിത്തുരുത്തേൽ എം.എൽ. ജോയി (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE