
ബാംഗ്ലൂർ : സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സ്വർഗ്ഗറാണി പള്ളിയുടെ ശിൽപിയും കോട്ടയം അതിരൂപതയുടെ മുൻ വികാരി ജനറാളും ബാംഗ്ലൂർ ക്നാനായ സമുദായത്തിന്റെ നെടുംതൂണുമായ ബഹുമാനപ്പെട്ട മോൺ. ജേക്കബ് കൊല്ലാപറമ്പിൽ അച്ചന്റെ സ്മരണാർത്ഥം ദുബാക്ഷിപാളയ സെന്റ് ആന്റണീസ് കോളേജ് ഗ്രൗണ്ടിൽ വച്ച് 2025 ജൂൺ 8 ആം തീയ്യതി നടന്ന സ്പോർട്സ് മത്സരം സെന്റ് ആന്റണീസ് സ്കൂൾ ഇൻചാർജ് ഫാ.അനിൽ OFM Cap. A ഉദ്ഘാടനം നടത്തി. ചടങ്ങിൽ സ്വർഗ്ഗറാണി ഇടവകയിൽ നിന്ന് മുന്നൂറിൽ അധികം ആളുകൾ പങ്കെടുത്തു. . വിവിധ കായികമത്സരങ്ങളും വടംവലി മത്സരവും നടത്തി. ഫൊറോന വികാരി ഫാ.ഷിനോജ് വെള്ളായിക്കൽ.ഫാ. സ്റ്റീഫൻ കൊളക്കാട്ടുക്കുഴി, ഫാ.തോമസ് താഴത്ത് വെട്ടത്ത്, സ്വർഗ്ഗറാണി വിസിറ്റേഷൻ കോൺവെന്റ് സുപ്പീരിയർ റവ.സി. സോളി SVM , ജൂബിലി കമ്മറ്റി ജനറൽ കൺവീനർ ശ്രീ.ജോമി തെങ്ങനാട്ട്, സ്പോർട്സ് കമ്മറ്റി കൺവീനർ ശ്രീ.സിബി കൊച്ചുപറമ്പിൽ, മറ്റ് ജൂബിലി കമ്മിറ്റി കൺവീനർമാർ, സ്പോർട്സ് കമ്മറ്റി അംഗങ്ങൾ, വാർഡ് പ്രസിഡൻ്റുമാർ, മതബോധന അദ്ധ്യാപകർ, എന്നിവർ നേതൃത്വം നല്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗ്രൂപ്പിന് മോൺ. ജേക്കബ് കൊല്ലാപറമ്പിൽ മെമ്മോറിയൽ ട്രോഫികളും നൽകി. വൈകുന്നേരം 7 മണിക്ക് സമാപിച്ചു.