
ഷിക്കാഗോ: ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ 111-മത് ചരമവാർഷികത്തോടനുബന്ധിച്ചു അമേരിക്കയിലെ ക്നാനായ റീജിയണിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
ഗ്രേഡ് 3–5: മാക്കീൽ സൂക്ത പാരായണം
ഒന്നാം സ്ഥാനം: ജെനിഫർ ജോസഫ് കൊച്ചിക്കുന്നേൽ – സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക, ഷിക്കാഗോ.
രണ്ടാം സ്ഥാനം: ജോഷ്വ ചക്കാലയിൽ – സെന്റ് സ്റ്റീഫൻസ് ക്നാനായ ഫൊറോന ഇടവക, ലോംഗ് ഐലൻഡ്
മൂന്നാം സ്ഥാനം: ഷാർലറ്റ് കൈതക്കതൊട്ടിയിൽ – സെന്റ് മേരീസ്, ഷിക്കാഗോ
ഗ്രേഡ് 6–8: ലേഖന രചന
ഒന്നാം സ്ഥാനം: ഫിലിപ്പ് നെടുംതുരുത്തിൽ പുത്തൻപുരയിൽ – സെന്റ് മേരീസ്, ഷിക്കാഗോ
രണ്ടാം സ്ഥാനം: ജാഷ് തോട്ടുങ്കൽ – സെന്റ് മേരീസ്, ഷിക്കാഗോ
മൂന്നാം സ്ഥാനം: ഐസക് പുല്ലാനപ്പള്ളിൽ – സെന്റ് സ്റ്റീഫൻസ്, ലോംഗ് ഐലൻഡ്
ഗ്രേഡ് 9–12: ലേഖന രചന
ഒന്നാം സ്ഥാനം: ജെയിംസ് കുന്നശ്ശേരി – സെന്റ് മേരീസ്, ഷിക്കാഗോ
രണ്ടാം സ്ഥാനം: ബെറ്റ്സി കിഴക്കേപുറം – ക്രൈസ്റ്റ് ദി കിങ് ക്നാനായ ഇടവക, ന്യൂജേഴ്സി
മൂന്നാം സ്ഥാനം: സാന്ദ്ര കുന്നശ്ശേരി – സെന്റ് മേരീസ്, ഷിക്കാഗോ
മുതിർന്നവരുടെ വിഭാഗം: ലേഖന രചന
ഒന്നാം സ്ഥാനം: റാണി നോബി കൊച്ചുവീട്ടിൽ – സെന്റ് മേരീസ് ഫൊറോന ഇടവക, ഹ്യൂസ്റ്റൺ
രണ്ടാം സ്ഥാനം: ബിബിത സിജോയ് പറപ്പള്ളിൽ – സേക്രഡ് ഹാർട്ട് ഫൊറോന ഇടവക, താമ്പ
മൂന്നാം സ്ഥാനം: സിസി ജോൺ മൂലക്കാട്ട് – സെന്റ് മേരീസ്, ഷിക്കാഗോ
ഷിബു കുളങ്ങര, ജോബ് മാക്കീൽ, ജൈബു കുളങ്ങര, തോമസ് കല്ലിടുക്കിൽ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ക്നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, എല്ലാ പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനം അറിയിച്ചു. മത്സരങ്ങൾ സംഘടിപ്പിച്ചത് മാർ മാകിൽ സ്ഥാപിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷൻ ആയിരുന്നു.
ധന്യൻ മാർ മാത്യു മാക്കീൽ കോട്ടയത്തുള്ള മഞ്ഞൂർ എന്ന സ്ഥലത്ത് 1851 മാർച്ച് 27-നാണ് ജനിച്ചത്. 1874 മെയ് 30-ന് അദ്ദേഹം വൈദികനായി. 1896-ൽ രൂപീകരിച്ച ചങ്ങനാശേരി വികാരിയാത്തിന്റെ ആദ്യ സ്വദേശീയ ബിഷപ്പായും, 1911-ൽ ക്നാനായ കത്തോലിക്കർക്കായി രൂപീകരിച്ച കോട്ടയം വികാരിയാത്തിന്റെ ആദ്യ വികാരി അപ്പോസ്തോലിക്കായും നിയമിതനായി.
1914 ജനുവരി 26-ന് അന്തരിച്ച അദ്ദേഹത്തെ. 2009-ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു. പിന്നീട് 2025 മെയ് 22-ന്, പാപ്പ ലിയോ പതിനാലാമൻ, അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തി.