Breaking news

ലോങ് ഐലൻഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ ദേവാലയത്തിൽ ഡീക്കൻ സ്ഥാനാഭിഷേകവും പ്രഥമദിവ്യകാരുണ്യ സ്വീകരണവും ജൂൺ 7ന്

Church Flyer – 1

ന്യൂയോർക്ക്: ലോങ് ഐലൻഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2025 ജൂൺ 7 ശനിയാഴ്ച 3 മണിക്ക് ഡീക്കൻ സ്ഥാനാഭിഷേക ശുശ്രൂഷയും പ്രഥമദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകളും നടക്കും.
ഇടവകാംഗമായ ബ്രദർ മോസസ് പുതുപ്പള്ളിമ്യാലിൽ അന്നേദിവസം ഡീക്കനായി അഭിഷിക്തനാകും. അദ്ദേഹം പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാരംഭമായ ഈ ശുശ്രൂഷ, ഇടവകയ്ക്ക് ഏറെ അഭിമാനവും സന്തോഷവും നൽകുന്ന നിമിഷമാണെന്ന് ഇടവക വികാരി ഫാ. മാത്യു മേലേടത്ത് അറിയിച്ചു.

കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ക്‌ലിൻ രൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ജെയിംസ് മാസ, ചിക്കാഗോ സീറോ മലബാർ രൂപതയുടെ വികാരി ജനറാളും ക്നാനായ റീജിയൻ ഡയറക്ടറും ആയ  റെവ. ഫാ. തോമസ് മുളവനാൽ,  ഇടവക വികാരി ഫാ. മാത്യു മേലേടത്ത്, റോക്‌ലാൻഡ് ക്നാനായ കാതോലിക്ക  ഇടവക വികാരി ഫാ. ബിപി തറയിൽ,  ന്യൂ ജേഴ്സി ക്നാനായ കാതോലിക്ക  ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും..

ചടങ്ങിൽ ഇടവകയിലെ ആറ് കുട്ടികൾ ആദ്യമായി ദിവ്യകാരുണ്യം സ്വീകരിക്കും. ജോഷ്വാ ചാക്കാലയിൽ, ജോയൽ പുത്തൻപുരയിൽ, ലിവിയ വട്ടക്കളം, ലയ വട്ടക്കളം, നീൽ തോട്ടം, നിവിൻ തോട്ടം എന്നിവരാണ് പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ഇടവക മതബോധന ഡയറക്ടർ ലിസി വട്ടക്കളം, സിസ്റ്റർ സനിജ (എസ്.വി.എം)., സിസ്റ്റർ അലീസ (എസ്.വി.എം.) എന്നിവർ കുട്ടികളെ ആത്മീയമായി ഈ കൂദാശയ്ക്കായി ഒരുക്കിവരുന്നു.

ഇടവക വികാരി ഫാ. മാത്യു മേലേടത്ത്, കൈക്കാരന്മാരായ അനി നെടുംതുരുത്തിൽ, എബ്രഹാം നെടുംതൊട്ടിയിൽ, ജെയിംസ് നികർത്തിൽ, മാത്യു ഇഞ്ചനാട്ട്, സിസ്റ്റർ സേവിയർ, സാക്രിസ്റ്റൻ ജോമോൻ ചിലമ്പത് എന്നിവരുടെ നേതൃത്വത്തിൽ ആത്മീയ ശുശ്രൂഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഈ അനുഗ്രഹീത ചടങ്ങുകളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

അനൂപ് മുകളേൽ ( പി. ർ. ഓ.)

Facebook Comments

Read Previous

UK യിലെ ക്നാനായമക്കൾ ഒരുമയുടെ സ്നേഹകടലിലെ പൂക്കളായി ഒഴുകി നടക്കാനിനി 40 ദിവസങ്ങൾ

Read Next

കല്ലറ വരകുകാലയിൽ തൊമ്മൻ (102) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE