
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
അവസാനശ്വാസം വരെ എൻ്റെ ക്നാനായ പൈതൃകം കൈവിടാതെ കാത്തുസൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായമക്കൾ ഒത്തുചേരുന്ന പൊൻപുലരിയ്ക്കിനി 40 ദിവസങ്ങൾ. അബ്രഹാമിൻ്റെ കാലം മുതലെ തുടരുന്ന പുറപ്പാടുകളുടെ,പ്രവാസങ്ങളുടെ, കുടിയേറ്റങ്ങളുടെ ഗാഥകളുമായി ഒന്നാണ് ഞങ്ങൾ, ഒറ്റക്കെട്ടാണ് ഞങ്ങൾ, ഒരു വിശ്വാസവും ഒരു പാരമ്പര്യവും പേറുന്നവരാണ് ഞങ്ങൾ എന്ന് ഉറക്കെ പ്രഖ്യാപിയ്കുന്ന മഹാസംഗമത്തിന് ഇനി 40 ദിവസങ്ങൾ.
UK യിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയിൽ വീണ്ടുമൊരിക്കൽ കുടി മഹാസംഗമത്തിന് തിരി തെളിയുകയാണ്. സാഹോദര്യത്തിത്തിൻ്റെ, സ്നേഹസംഗമത്തിൻ്റെ തെളിനീരിലൂടെ ക്നാനായ ജനം ഒത്തുചേർന്നൊഴുകുന്ന ചന്തമേറുന്ന കാഴ്ച്ചയുടെ പൊടിപൂരത്തിൻ്റെ ഒരുക്കങ്ങൾ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്നു. വളർച്ചയുടെ വഴികളിൽ കരുത്തേകുവാൻ കാവലാകുവാൻ 57 യൂണിറ്റിലെ കൂടാരയോഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവർ മാത്രം സംഘടനയെ നയിക്കാനെത്തുന്ന ജനാധിപത്യത്തിൻ്റെ വശ്യത സംഘടനയ്ക്ക് സമ്മാനിച്ച സെൻട്രൽ കമ്മറ്റിയംഗങ്ങൾ സിബി കണ്ടത്തിൽ, ഫിലിപ്പ് പനത്താനത്ത്, സിറിൾ പനംകാല, ജോയി പുളിക്കീൽ, റോബി മേക്കര,റോബിൻസ് പഴുക്കായിൽ, ലുബി വെള്ളാപ്പള്ളിൽ, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകുന്ന വിവിധ കമ്മറ്റികളാണ് കൺവൻഷൻ വിജയത്തിനായി പ്രവർത്തിയ്ക്കുന്നത്. യൂണിറ്റുകളിൽ നിന്നുമാത്രം കൺവൻഷൻ ടിക്കറ്റുകൾ വിതരണം ചെയ്യപ്പെടുന്നതിനാൽ മുഴുവൻ യൂണിറ്റുകളിലും ടിക്കറ്റുകൾ ഒരു മാസം മുമ്പേഎത്തിച്ചു കഴിഞ്ഞു.