
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
വീണ്ടുമൊരു കൺവൻഷനെന്ന ക്നാനായ മഹാ സംഗമവേളയ്ക്കായി UKയിലെ ക്നാനായജനം ആവേശപൂർവ്വമൊരുങ്ങുകയാണ്. എണ്ണത്തിൽ കൂടിയ മറ്റു പല വിഭാഗങ്ങളും കൂട്ടായ്മകളും സഭാ സംവിധാനങ്ങളുമുണ്ടെങ്കിലും അലകടൽ പോലെ ഒഴുകിയെത്തുന്ന ക്നാനായക്കാർ ക്നാനായ കൺവൻഷനെ മഹാത്ഭുതമാക്കി മാറ്റുകയാണ് ഓരോ തവണയും.
ഓരോ കൺവൻഷനും കൂടുതൽ മനോഹരമാക്കാനും കൂടുതൽ പുതുമയുള്ളതാക്കാനും,വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ എല്ലാ വർഷവും നടത്താറുണ്ട്.
കൺവൻഷൻ ചരിത്രത്തിലാദ്യമായി UK യിലെ ക്നാനായക്കാർക്കായി റീൽസ് മത്സരമൊരുക്കുകയാണ് UKKCA. കൺവൻഷനുമായി ബന്ധപ്പെട്ട റീലുകൾ UKKCA സെക്രട്ടറി സിറിൾ പനംകാലയ്ക്കോ, വൈസ് പ്രസിഡൻ്റ് ഫിലിപ്പ് പനത്താനത്തിനോ അയച്ചുകൊടുക്കാവുന്നതാണ്.
റീൽസുളുടെ വിഷയം UKKCA കൺവൻഷനുമായി ബന്ധപ്പെട്ടതായിരിക്കണം.
മത്സരത്തിനുള്ള റീലുകൾ June ഒന്നു മുതൽ June 25 വരെ UKKCA യുടെ Facebook groupൽ upload ചെയ്യാവുന്നതാണ്.
#UKKCA reels competition#എന്നഹാഷോടുകൂടിവേണം റീലുകൾ post ചെയ്യേണ്ടത്.
June3 മുതൽ June 31 വരെ ഏറ്റവും കൂടുതൽ ലൈക്ക് കൾ ലഭിയ്ക്കുന്ന മൂന്നു റീലുകളെ വിജയികളായി പ്രഖ്യാപിയ്ക്കുന്നതാണ്.
വിജയികളാകുന്നവർക്ക് കൺവൻഷൻ വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതായിരിയ്ക്കും.
ഒരു കുടുംബത്തിന് ഒരു റീൽ മാത്രമാണ് നൽകാനാവുന്നത്.
റീലുകൾ upload ചെയ്യുന്നതുമുതലുള്ള ലൈക്കുകൾ പരിഗണിയ്ക്കുന്നതാണ്.
മത്സരത്തിനയക്കുന്ന റീലുകൾക്ക് UKKC official facebook group ലൂടെയാണ് ലൈക്കുകൾ നൽകേണ്ടത്.