
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
ലെസ്റ്ററിനെ ഇംഗ്ലണ്ടിലെ പൂരപ്പറമ്പാക്കി മാറ്റി UK യുടെ പല ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തി ജസ്ജ്മെഡോ കമ്മ്യൂണിറ്റി സെൻ്ററിൽ ആവേശത്തിൻ്റെ കുടമാറ്റം നടത്തിയ നൂറുകണക്കിന് കാണികളും തലയുയർത്തി നിൽക്കുന്ന ഗജവീരൻമാരെപ്പോലെ ഇരുപക്ഷത്തും ചുവടുറപ്പിച്ച് നിന്ന അതിശക്തരായ ടീമുകളും,പരിഭവങ്ങൾക്ക് ഇടംകൊടുക്കാതെ കൃത്യമായി ആസൂത്രണം ചെയ്ത് മത്സരങ്ങൾ ഭംഗിയായി നടത്തിയ സെൻട്രൽ കമ്മറ്റിയംഗങ്ങളും വso വലി മത്സരങ്ങൾക്ക് സായാഹ്നസൂര്യൻ്റെ ചാരുതയേകി.
കവൻട്രി,വൂസ്റ്റർ,ബ്ലാക്പൂൾ,ലിവർപൂൾ,കാർഡിഫ്, നോട്ടിംഗ്ഹാം,ലെസ്റ്റർ,ഈസ്റ്റ് സസക്സ്,ഷെഫീൽഡ് യുണിറ്റുകളിലെ പുരുഷടീമുകളുംകാർഡിഫ്,വുസ്റ്റർ,ലെസ്റ്റർ,കവൻട്രി, നോട്ടിംഗ്ഹാം യുന്നിറ്റുകളിലെ വനിതാടീമുകളും പടക്കുതിരകളുടെ കരുത്തുമായി മത്സരത്തിനെത്തിയപ്പോൾ യൂണിറ്റ്അംഗങ്ങളെപിന്തുണയ്ക്കാനെത്തിയവുരുടെ ആവേശം അതിരുകടക്കാതെ നിയന്ത്രിയ്ക്കാൻ സെൻട്രൽ കമ്മറ്റിയംഗങ്ങൾ ഏറെ പണിപ്പെട്ടു.
ബിനോയി അബ്രഹാം,ഷൈജു അലക്സ്, സ്റ്റീഫൻ കുന്നുംപുറം, പ്രിൻസ് പയ്യാവൂർ,മത്തായി പ്ലാംപറമ്പിൽ,മിൻ്റോ ജേക്കബ്ബ്,ആശിഷ് ജോസഫ്,ലിൻ്റോ തച്ചേരി,ജോബിഷ് ജോസ് ,സുജ കോയിത്തറ, ജിൻസി ജോസഫ്, സിമി സുനിൽ,റിൻജു തോമസ് എന്നിവരാണ് ക്യാപ്റ്റൻമാരിയെത്തി ടീമുകളെ മുന്നിൽ നിന്ന് നയിച്ചത്.
ആതിഥേയ യൂണിറ്റായ ലെസ്റ്റർ യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും പൂർണ്ണപിന്തുണയുമായി എത്തിയപ്പോൾ നിലവിലെ സെൻട്രൽകമ്മറ്റി നടത്തിയ മൂന്നാമത് വടം വലി മത്സരം UKKCA നടത്തിയ വടംവലി മത്സരങ്ങളിലെ ഏറ്റവും നല്ല മത്സരമായി മാറി.സെൻട്രൽ കമ്മറ്റിയംഗങ്ങളായ സിബി കണ്ടത്തിൽ,സിറിൾ പനംകാല,റോബി മേക്കര,ഫിലിപ്പ് പനത്താനത്ത്,ജോയി പുളിക്കീൽ, റോബിൻസ് പഴുക്കായിൽ, ലൂബി വെള്ളാപ്പള്ളിൽ, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.