Breaking news

കുട്ടിക്കൂട്ടം അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു

കോട്ടയം:  അവധിക്കാലത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 5, 6, 7, 8 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന കളരിയോടനുബന്ധിച്ച് ലൈഫ് സ്‌കില്ലുകളെക്കുറിച്ചും മൂല്യാധിഷ്ഠിത ജീവത ദര്‍ശനങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കൂടാതെ ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍, കാര്‍ഷിക നേഴ്‌സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട്, കൈപ്പുഴ, കിടങ്ങൂര്‍, ഉഴവൂര്‍, കടുത്തുരുത്തി, മലങ്കര, ചുങ്കം മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പരിശീലന കളരിയില്‍ പങ്കെടുത്തു.
Facebook Comments

Read Previous

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന് സ്വീകരണം മെയ് 29 വ്യാഴാഴ്ച്ച വൈകിട്ട്

Read Next

UKKCA വടംവലി മത്സരത്തിൽ കപ്പുനേടി ലിവർപൂൾ, രണ്ടാമതെത്തി കാർഡിഫ്, മൂന്നാമത് വൂസ്റ്ററും, നാലാമത് നോട്ടിംഗ്ഹാമും: പെൺകരുത്തിൽ അജയ്യരായി വൂസ്റ്റർ,രണ്ടാമത് കാർഡിഫിലെ പെൺപുലികൾ, മൂന്നും നാലും സ്ഥാനങ്ങൾ വലിച്ചെടുത്ത് ലെസ്റ്റർ