Breaking news

ജീസസ് യൂത്ത് ഫാമിലി റിട്രീറ്റ്

കോട്ടയം അതിരൂപത ഫാമിലി കമ്മീഷനും ജീസസ് യൂത്തും സംയുക്തമായി, 2010 ലോ അതിന് ശേഷമോ വിവാഹിതരായ കുടുംബങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഫാമിലി റിട്രീറ്റ്, തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ച് നടന്നു.കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 11 ദമ്പതികളും അവരുടെ 26 കുട്ടികളും ധ്യാനത്തില്‍ പങ്കെടുത്തു. ഈ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാനും, പ്രതിസന്ധി ഘട്ടങ്ങളെ കര്‍ത്താവിനൊപ്പം എങ്ങനെ തരണം ചെയ്യാന്‍ സാധിക്കും എന്നും, മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ സാധിക്കും എന്നും മനസ്സിലാക്കാന്‍ ദമ്പതികളെ ഈ ധ്യാനം സഹായിച്ചു. ദമ്പതികള്‍ക്കുള്ള ധ്യാനത്തിന് ബ്ര. സണ്ണി തയ്യില്‍, മാത്യു കുര്യാക്കോസ്, ബ്രിസ്റ്റോ മാത്യു എന്നിവരും കുട്ടികള്‍ക്കുള്ള ധ്യാനത്തിന് ജീസസ് യൂത്ത് അംഗങ്ങളും നേതൃത്വം നല്‍കി. എല്ലാവര്‍ക്കും കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും ഉള്ള സൗകര്യവും ഒരുക്കിയിരുന്നു. അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, തൂവാനീസ ഡയറക്ടറും കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാനുമായ ഫാ. റെജി മുട്ടത്തില്‍, കുറുപ്പന്തറ പള്ളി വികാരി ഫാ. ജേക്കബ് മുള്ളൂര്‍ എന്നിവര്‍ ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കോട്ടയം അതിരൂപത ജീസസ് യൂത്ത് ടീം അംഗങ്ങള്‍ ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി

Facebook Comments

Read Previous

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു

Read Next

ന്യൂയോർക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ തിരുന്നാൾ മെയ് 16, 17, 18 തീയതികളിൽ ആഘോഷിക്കുന്നു