
കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന്‍ അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍് മാതൃദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ ആമുഖസന്ദേശം നല്‍കി. ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുര്യത്തറ, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ സിസ്റ്റര്‍ ലിസി മുടക്കോടില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സില്‍ജി സജി, സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി, അതിരൂപതാ ഭാരവാഹികളായ ലൈലമ്മ ജോമോന്‍, ലീന ലൂക്കോസ്, ബീന ബിജു, അനി തോമസ്, ഏലിയാമ്മ ലൂക്കോസ്, ഇടയ്ക്കാട്ട് ഫൊറോന സെക്രട്ടറി സുജ കൊച്ചുപാലത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു. അപ്നാദേശിന്റെ സഹകരണത്തോടെ ക്നാനായ മങ്ക മത്സരവും ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. കൂടാതെ കൂടുതല്‍ മക്കളുള്ള മാതാക്കളെ ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തകര്‍ ദിനാചരണത്തില്‍ പങ്കെടുത്തു.