Breaking news

ന്യൂയോർക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ തിരുന്നാൾ മെയ് 16, 17, 18 തീയതികളിൽ ആഘോഷിക്കുന്നു

ന്യൂയോർക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ മെയ് 16, 17, 18 തീയതികളിൽ ആഘോഷിക്കുന്നു. തിരുന്നാൾ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാനും വിശുദ്ധന്ൻ്റെ അനുഗ്രഹം പ്രാപിക്കുവാനും  ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

മെയ് 16  വെള്ളിയാഴ്ച തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം 7:30 ന് ഇടവക വികാരി ഫാ. മാത്യു മേലേടത്തിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. തുടര്‍ന്ന് ലദീഞ്ഞും, നൊവേനക്കും ശേഷം ബിഷപ്പ് ജെയിംസ് അത്തിക്കളം (സാഗർ രൂപത) മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

മെയ് 17  ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഫാ. ജോണി ചെങ്ങളം  (വികാരി, ബ്ലെസ്സഡ് സാക്രമന്റ് ചർച്ച്, സൈപ്രസ് ഹിൽസ്, ന്യൂയോർക്ക്) കാർമികത്വത്തിൽ   ലദീഞ്ഞും വിശുദ്ധ കുർബാനയും, തിരുന്നാൾ സന്ദേശവും നൽകുന്നതാണ്. തുടർന്ന് സ്‌നേഹവിരുന്നും ഇടവകയിലെ കൂടാര യോഗങ്ങൾ  അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

മെയ് 18 ഞായറാഴ്ച രാവിലെ 10:30ന് ഫാ. ജോസ് തറക്കൽ (വികാരി സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയം ഡിട്രോയിറ്റ്) പ്രധാന കാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ കുർബാന നടത്തപ്പെടും.

തുടർന്നു പി. കെ. സി. ചെണ്ടാമേളം ഫിലാഡൽഫിയ  അവതരിപ്പിക്കുന്ന വാദ്യഘോഷ ചെണ്ട മേളത്തോടുകൂടി പ്രൗഢഗംഭീരമായ തിരുന്നാൾ പ്രദിക്ഷണം. അതിനുശേഷം സ്‌നേഹവിരുന്നും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പള്ളിയങ്കണത്തിൽ വിവിധ മിനിസ്ട്രികളുടെ മേൽനോട്ടത്തിൽ കാർണിവലും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ കല്ലും തൂവാലയും എഴുന്നള്ളിക്കുവാനുള്ള സൗകര്യം  വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സജ്ജീകരിക്കുന്നതാണ്.

ഈ വർഷത്തെ തിരുന്നാൾ നടത്തുവാൻ സ്പോൺസർ  ചെയ്തിരിക്കുന്നത് എബ്രഹാം & ജിൻസി പുല്ലാനപ്പള്ളിൽ, അനൂപ് & പ്രിയ മുകളേൽ, ബാബു & സോളി തൊഴുത്തുംകൽ, ഫിബിൻ & സിമ്മി കണ്ടാരപ്പള്ളിൽ, ജിമ്മി & ജിഫി തടത്തിൽ, ജോപ്പീസ് & ലീന മേത്താനത്ത്, ജോയ് & ലിസി നികർത്തിൽ, ലൂക്ക് & സ്വപ്ന പതിയിൽ, പ്രിൻസ് & ഡയാന തടത്തിൽ, നിജിൻ & ലിൻസി ചക്കാലയിൽ, സൈഫി & അന്ന ഓരപ്പങ്കൽ, സജി & ബിൻസി ഓരപ്പങ്കൽ, സഞ്ജോയ് & പ്രിറ്റി കുഴിപ്പറമ്പിൽ, ഷിനോ & ബെറ്റി മറ്റം, സിജോയ് & ഡോണ പുത്തേട്ട് എന്നിവരാണ്.

ഇടവക തിരുന്നാൾ ഏറ്റം ഭക്തി നിർഭരവും ആഘോഷപ്രദവുമാക്കുവാൻ ഇടവക വികാരി ഫാ. മാത്യു  മേലേടത്ത്, കൈക്കാരന്മാരായ  അനി  നെടുംതുരുത്തിൽ, എബ്രഹാം നെടുംതൊട്ടിയിൽ, ജെയിംസ് നികർത്തിൽ, മാത്യു ഇഞ്ചനാട്ട്, സാക്രിസ്റ്റി ജോമോൻ ചിലമ്പത് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.

അനൂപ് മുകളേൽ (പി.ർ.ഓ).

Facebook Comments

Read Previous

ജീസസ് യൂത്ത് ഫാമിലി റിട്രീറ്റ്

Read Next

അന്ധബധിര വൈകല്യമുള്ളവര്‍ക്കും ബഹുവൈകല്യമുള്ളവര്‍ക്കും കരുതല്‍ ഒരുക്കുവാന്‍ റിസോഴ്‌സ് സെന്ററുമായി കോട്ടയം അതിരൂപത