Breaking news

തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ

സ്വന്തം ലേഖകൻ

Ukkca ഈസ്റ്റ് ലണ്ടൻ യൂണിറ്റ് മെമ്പറായ തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ, രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാണ് ശാന്തമീ രാത്രിയുടെ സംവിധായകൻ. പുതിയകാലത്തെ പ്രണയ വും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്ന ഒരു ഫാമിലി ചിത്രമാണ് ശാന്തമീ രാത്രിയിൽ. ജാസി ഗിഫ്റ്റും ജയരാജും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ശാന്തമീ രാത്രിയിൽ. ജോബി ജോസിനെ കൂടാതെ , ജയരാജ്, റോൾഡ് തോമസ്, ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, സുരേഷ് ഐപ്പ്, ജോർജ് കുരുവിള എന്നിവർ ചേർന്നാണ് ശാന്തമീ രാത്രിയിൽ നിർമ്മിച്ചിരിക്കുന്നത്. ഇത് തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും   മെയ് 9ന് തിയേറ്ററിൽ തന്നെ പോയി ശാന്തമീ രാത്രിയിൽ കാണണമെന്നും എല്ലാവരുടെയും പിന്തുണ തങ്ങളുടെ ചിത്രത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതായി   ജോബി ജോസ് തണ്ടാശേരിൽ ക്നാനായ പത്രത്തോട് പറഞ്ഞു

Facebook Comments

knanayapathram

Read Previous

പുന്നത്തുറ പഴയപള്ളിയില്‍ ചതുർ ശതാബ്ദിയുടെ ഭാഗമായി സമർപ്പിത സംഗമം നടത്തപ്പെട്ടു

Read Next

സേവന ദിനവുമായി താമ്പാ മിഷൻ ലീഗ്