

പുന്നത്തുറ : പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുർ ശതാബ്ദിയുടെ ഭാഗമായി ഇടവകയിൽ സേവനം ചെയ്ത സമർപ്പിതരുടെയും ഇടവകയിൽ നിന്നുള്ള സമർപ്പിതരുടെയും സംയുക്ത സംഗമം നടത്തപ്പെട്ടു . ഏകദേശം 85 ൽ പരം സമർപ്പിതർ പങ്കെടുത്തു. വൈകുന്നേരം 4:30 ന് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് കട്ടച്ചിറ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളി വികാരിയും പുന്നത്തുറ പഴയപള്ളി ഇടവകാംഗവുമായ ഫാ. ജോയി കാളവേലിൽ മുഖ്യ കാർമികത്വം വഹിച്ചു. മുൻ വികാരി ഫാ. ജയിംസ് പൊങ്ങാനയിൽ വചന സന്ദേശം നൽകി. തുടർന്ന് നടന്ന മീറ്റിങ്ങിൽ വികാരി ഫാ. ജെയിംസ് ചെരുവിൽ അധ്യക്ഷത വഹിച്ചു. ഫാദർ ജേക്കബ് വാലേൽ,സിസ്റ്റർ ജിയോ SVM എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മീറ്റിങ്ങിന് ജൂബിലി ജോയിൻറ് കൺവീനർ ശ്രീ ബിനു പല്ലൊന്നിൽ സ്വാഗതവും അസിസ്റ്റൻറ് വികാരി ഫാ.ജോസഫ് തച്ചാറ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് സമർപ്പിതർക്കായി സ്നേഹവിരുന്നും നടത്തപ്പെട്ടു. പരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.