

പുതുമയാർന്ന കലാപരിപാടികളുമായി BKCA യുടെ ഈസ്റ്റർ ആഘോഷം 27/04/2025 ഞായറാഴ്ച വർണാഭമായി കൊണ്ടാടി. Rev. Fr. Vitalis Barik, SDV യുടെ കാർമികത്വത്തിൽ നടന്ന വി. ബലിയർപ്പണത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം BKCA പ്രസിഡന്റ് ജോയി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോമസ് സ്റ്റീഫൻ പാലകൻ റിപ്പോർട്ടും, അലക്സ് ആറ്റു കുന്നേൽ കണക്കും അവതരിപ്പിച്ചു. ലൈബി ജയ് സ്വാഗതവും റെജി തോമസ് കൃതജ്ഞതയും അർപ്പിച്ചു.
ഇരുപത്തിരണ്ടാമത് UKKCA കൺവെൻഷന്റെ ആതിഥേയത്വം വഹിക്കുന്ന Birmingham യൂണിറ്റ്, ഈസ്റ്റർ ആഘോഷവേളയിൽ വച്ച് യൂണിറ്റ് സെക്രട്ടറി തോമസ് സ്റ്റീഫൻ പാലകൻ & ഫാമിലിക്ക് ഗോൾഡൻ ടിക്കറ്റ് നൽകി വിതരണ ഉദ്ഘാടനം നടത്തി.
പുതുമ നിറഞ്ഞ ഒട്ടനവധി കലാപരിപാടികൾ കൊണ്ട് ഹൃദയാനന്ദം നിറഞ്ഞ കലാ വിരുന്ന് ഏവരും ആസ്വദിച്ചു.
പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജോയ് കൊച്ചുപുരയ്ക്കൽ, അലക്സ് ആറ്റു കുന്നേൽ, തോമസ് സ്റ്റീഫൻ പാലകൻ, ജിജോ കോരപ്പള്ളിൽ, ഡോ. പിപ്പ്‌സ് തങ്കത്തോണി, സന്തോഷ് ഓച്ചാലിൽ, റെജി തോമസ്, ജോസ് സിൽവസ്റ്റർ, ലൈബി ജയ്, ആൻസി ചക്കാലക്കൽ, സിനു മുപ്രാപള്ളിൽ, ലിജോ
വരകുകാലായിൽ, ജിനു അജേഷ്, സ്റ്റീവൻ ജയ്ബി, ജോയ് പുളിക്കില്‍ എന്നിവര്‍ നേതൃത്വം നൽകി.