Breaking news

സെൻ്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ Golgotha’25 ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു.

ചിക്കാഗോ :ചിക്കാഗോ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
വിസ്കോൺസിലുള്ള ഹോളിഹിൽ ബസിലിക്കിയിലേക്ക് ഗോല്ഗോഥാ’25 എന്ന പേരിൽ ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു.
ആഗതമായിരിക്കുന്ന ഉദ്ധാന തിരുനാളിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് വിശുദ്ധ വാരകർമ്മങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി യേശുക്രിസ്തുവിന്റെ പീഡാനുഭവ സഹനങ്ങൾ അനുസ്മരിപ്പിക്കുന്ന
കുരിശിന്റെ വഴിയിലൂടെയുള്ള ഒരു യാത്രയായിരുന്നു Golgotha ‘25.
മിഷൻ ലീഗ് യൂണിറ്റിലെ 50 കുട്ടികൾ വൈദികർ ,സിസ്റ്റേഴ്സ് ,മത അധ്യാപകർ മിഷൻ ലീഗ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ അടങ്ങിയ തീർത്ഥാടകസംഘം
ഏപ്രിൽ 12ആം തീയതി നാല്പതാം ശനിയാഴ്ച സെൻമേരിസ് ദേവാലയ അങ്കണത്തിൽ നിന്നും രാവിലെ ഏഴരയ്ക്ക് പുറപ്പെട്ട്
വൈകുന്നേരം ഏഴുമണിയോട് കൂടി തിരിച്ച് എത്തിച്ചേർന്നു. പത്തര മണിക്ക് ഹോളിഹിൽ
താഴ്വാരത്തിൽനിന്നും ആരംഭിച്ച കുരിശിൻറെ വഴിയിൽ ,14 സ്റ്റേഷനുകളിലൂടെ യേശുവിൻറെ കുരിശു മരണത്തിൻറെ കഥ അനുസ്മരിച്ചുകൊണ്ട് കുട്ടികൾ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തു.
തുടർന്ന് ഫാദർ ബിബിൻ കണ്ടോത്ത് കുട്ടികൾക്കായി ഹോളിഹിൽ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം
ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വിവിധയിനം കായിക വിനോദങ്ങളിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കുചേർന്നു.
കായിക വിനോദങ്ങൾക്ക് ഡി ആർ ഇ സജി പൂത്തൃക്കയിലും, മതഅധ്യാപകൻ ക്രിസ് കട്ടപ്പുറവും ചുക്കാൻ പിടിച്ചു. തീർത്ഥാടനത്തിന്റെ പ്രാരംഭത്തിൽ മിഷൻ ലീഗ്
യൂണിറ്റ് പ്രസിഡൻറ് Azriel വളർത്താറ്റ് കുട്ടികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും അതേത്തുടർന്ന് ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും തീർത്ഥാടനത്തിനു വേണ്ടിയുള്ള എല്ലാവിധ
അനുഗ്രഹ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഹോളിഹിൽ വെച്ച് നടന്ന ദിവ്യബലിയെ തുടർന്ന് മിഷൻ ലീഗ് യൂണിറ്റ് ട്രഷറർ ജാഷ് തോട്ടുങ്കൽ ബസിലിക്ക അധികൃതരോടുള്ള സെൻമേരിസ് കാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ പേരിലുള്ള നന്ദി അറിയിച്ചു. സമയ തേക്കുംകാട്ടിൽ ,മജോ കുന്നശ്ശേരിയിൽ ,സിസ്റ്റർ ഷാലോം എന്നിവർ കുട്ടികളെ നിയന്ത്രിക്കുന്നതിൽ നേതൃത്വം നൽകി. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ ,സൂര്യ കരിക്കുളം ബിബി നെടുംതുരുത്തി പുത്തൻപുരയിൽ എന്നിവർ ഗോൽക്കൊത്ത ‘25 എന്ന മിഷൻ ലീഗ് യൂണിറ്റിന്റെ വാർഷിക തീർത്ഥാടനം സംഘടിപ്പിക്കുവാൻ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവും നൽകി. തീർത്ഥാടന യാത്രയുടെ അവസാനം CML യൂണിറ്റ് ജോയിൻ ട്രഷറർ ഡാനി വാളത്താട്ട് തീർത്ഥാടനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ,നല്ല രീതിയിൽ തീർത്ഥാടനം ആസൂത്രണം ചെയ്യുവാൻ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശവും എല്ലാ സഹായസഹകരണങ്ങളും നൽകിയ എല്ലാ വ്യക്തികളോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു.

Facebook Comments

knanayapathram

Read Previous

കൈപ്പുഴ : അഴകേടത്ത് ഏലിയാമ്മ (83) നിര്യാതയായി

Read Next

കരിപ്പാടം മണക്കാട്ട് ജെയിംസ് (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE