

കടുത്തുരുത്തി : നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായും ഈശോയുടെ മനുഷ്യാവാതാരത്തിന്റെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായും കടുത്തുരുത്തി ക്‌നാനായ കത്തോലിക്ക ഫൊറോനയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഫൊറോനയിലെ എല്ലാ ഇടവകകളില്‍നിന്നുള്ളവരുടെ പങ്കാളിത്വത്തോടെ കുറുപ്പുംതറയില്‍നിന്ന് ആരംഭിച്ചു കടുത്തുരുത്തി വരെ പരിഹാര പ്രദിക്ഷണം നടത്തപ്പെട്ടു.
കോട്ടയം അതിരൂപത സഹായക മെത്രാന്‍ ഗീര്‍വര്ഗീസ് മാര്‍ എഫ്രേം പിതാവിന്റെ സന്ദേശതിനുശേഷം 4.45നു കുരിശിന്റെ വഴി ആരംഭിച്ചു. നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മളില്‍ ഒരുവനായ ക്രിസ്തുവില്‍ തന്നെയാണ് കണ്ടതേണ്ടതെന്നു പിതാവ് സന്ദേശത്തില്‍ പറഞ്ഞു.
രാത്രി 7 മണിക്ക് കടുത്തുരുത്തിയിലെ ചരിത്രപ്രസിദ്ധമായ കല്‍കുരിശിങ്കല്‍ എത്തി ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍ സമാപന സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന ദൈവകരുണയാജിച്ചുകൊണ്ടുള്ള കുമ്പിടില്‍ പ്രാര്‍ത്ഥനയോടെ യാണ് ഈ ആചരണം സമാപിച്ചത്. കടുത്തുരുത്തി ഫോറോനായിലെ വിവിധ ദൈവാലയങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ ഇതില്‍ പങ്കുചേര്‍ന്നു.