Breaking news

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് ഏപ്രില്‍ 13 ന് തുടക്കം കുറിക്കുന്നു. ഓശാന ഞായര്‍ മുതല്‍ ആരംഭിക്കുന്ന വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 13 ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7 മണിക്ക് ആരംഭിക്കും. പെസഹാ വ്യാഴാഴ്ചത്തെ കാലു കഴുകല്‍ ശുശ്രൂഷ രാവിലെ 6.30ന് ആരംഭിക്കും തുടര്‍ന്ന് ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകിട്ട് 4 മണിക്കു സമാപിക്കും. ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്നതാണ്. ദുഃഖ ശനിയുടെ ശുശ്രൂഷകള്‍ രാവിലെ 6. 15 നായിരിക്കും. ഈസ്റ്റര്‍ ശുശ്രൂഷകള്‍ രാവിലെ 5.00 മണിയ്ക്കു നടത്തപ്പെടും. തുടര്‍ന്ന് 7.30 ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. നോമ്പുകാലത്തോടനുബന്ധിച്ച് ഏപ്രില്‍ 14,15,16 തീയതികളില്‍ ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഫാ. ജിസോയി പെണ്ടാനത്ത് ഇടടഞ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും. ഏപ്രില്‍ 16 ബുധനാഴ്ച രാവിലെ 9 മണി മുതല്‍ 12 മണിവരെയും വൈകുന്നേരം 3.00 മണി മുതല്‍ 5.30 വരെയും 19 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണിവരെയും വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെയും കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ചെറുപുഷ്പ മിഷന്‍ ലീഗ് ഹൈബ്രിഡ് ക്യാമ്പ് മടമ്പം മേഖലയില്‍ നടത്തി

Read Next

കുരിശിന്റെ വഴി നടത്തപ്പെട്ടു.