Breaking news

ഭിന്നശേഷി കായികമേളയില്‍ തോമസ് സ്റ്റീഫന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം

പുതുവേലി: സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഭിന്നശേഷിക്കാരുടെ സംസ്ഥാനതല ഒളിംപിക്‌സില്‍ ലോവര്‍ എബിലിറ്റി വിഭാഗത്തില്‍ സോഫ്റ്റ് ബോള്‍ ത്രോയില്‍ സംസ്ഥാനതലത്തില്‍ പുതുവേലി ഇടവകാംഗമായ തോമസ് സ്റ്റീഫന്‍ ഇടമനശ്ശേരില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനായി. ഇടമനശ്ശേരില്‍ സ്റ്റീഫന്‍ – എത്സമ്മ ദമ്പതികളുടെ മകനാണ്. പ്രോത്സാഹന സമ്മാനമായി വടകര എം. പി ഷാഫി പറമ്പില്‍ ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനമായി നല്‍കി. പുതുവേലി ക്‌നാനായ കത്തോലിക്ക ഇടവക പാരിതോഷികം നല്‍കി ആദരിച്ചു.

Facebook Comments

knanayapathram

Read Previous

ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലെയിൽ വത്തിക്കാൻ സ്ഥാനപതി

Read Next

കല്ലറ: നെടുംതുരുത്തിപുത്തൻപുരയിൽ മേരി തോമസ് നിര്യാതയായി