Breaking news

ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലെയിൽ വത്തിക്കാൻ സ്ഥാനപതി

വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയയിലെയും ടുണീഷ്യയിലെണ്‍യും അപ്പസ്തോലിക് നുണ്‍ഷ്യോയായി സേണ്‍വനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണു ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998-ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാല യില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്‍റെ നയതന്ത്ര പരിശീലനം നേടുകയും നയതന്ത്രസേവനം ആരംഭിക്കുകയും ചെയ്തു. ഗിനിയ, ദക്ഷിണ കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി, ഈജിപ്ത് എന്നിവിടങ്ങളില്‍ വത്തിക്കാന്‍റെ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറുകളില്‍ സേവനം ചെയ്തിട്ടുള്ള ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ പിന്നീട് പാപ്പുവ ന്യൂഗിനിയ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യോയായിരുന്നു.

Facebook Comments

knanayapathram

Read Previous

യുകെയിലെ സ്വിണ്ടനിൽ നിര്യാതയായ ഐറിന് യാത്രാമൊഴിയേകി മലയാളി സമൂഹം; സംസ്കാരം 21ന് ഉഴവൂര്‍ പയസ്മൗണ്ട് പള്ളിയില്‍. LIVE FUNERAL TELECASTING AVAILABLE

Read Next

ഭിന്നശേഷി കായികമേളയില്‍ തോമസ് സ്റ്റീഫന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം

Most Popular