Breaking news

പൂഴിക്കോല്‍ സെന്റ് ലൂക്‌സ് എല്‍ പി സ്‌കൂളിന്റെയും സെന്റ് മാര്‍ത്താസ് യുപി സ്‌കൂളിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

പൂഴിക്കോല്‍. സെന്റ് ലൂക്‌സ് എല്‍ പി സ്‌കൂളിന്റെയും സെന്റ് മാര്‍ത്താസ് യുപി സ്‌കൂളിന്റെയും ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി മുകളേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ യുപി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിജു കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ആദ്യകാല വിദ്യാര്‍ത്ഥിയായ കെപി ജോസഫ് കുഴിവേലിക്ക് ജൂബിലിത്തിരി കൈമാറി ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം ജൂബിലി ഫണ്ടിലേക്കുള്ള ആദ്യ സംഭാവന എം. സി. ചാക്കോ മ്യാലില്‍ നിന്നും സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി മുകളേല്‍ ഏറ്റുവാങ്ങി. ജൂബിലി കണ്‍വീനര്‍ ജോയ്‌സ് തോമസ്, രണ്ടു സ്‌കൂളിന്റെയും പ്രധാന അധ്യാപകരായ ഷാന്റി സനല്‍, ബിനോമോന്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നയന ബിജു, വാര്‍ഡ് മെമ്പര്‍മാരായ ജെസ്സി കുര്യന്‍, ഷിജി കുര്യന്‍, എല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മിനി നിക്‌സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. . സ്റ്റാഫ് പ്രതിനിധി അനു അല്‍ഫോണ്‍സ് ഏവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജൂബിലി കമ്മിറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Facebook Comments

knanayapathram

Read Previous

തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ പാല നഗരസഭാ ചെയര്‍മാനായി സ്ഥാനമേറ്റെടുത്തു 

Most Popular