Breaking news

തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ പാല നഗരസഭാ ചെയര്‍മാനായി സ്ഥാനമേറ്റെടുത്തു 

ചെറുകര: പാലാ നഗരസ ചെയര്‍മാനായി  ചെറുകര സെന്‍്റ്. മേരീസ് ക്നാനായ കത്തോലിക്ക  പള്ളി ഇടവകാംഗമായ തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ (കേരള കോണ്‍ഗ്രസ് -എം) സ്ഥാനമേറ്റെടുത്തു. ഇതാദ്യമായാണ് ഒരു ക്നാനയ്ക്കാരന്‍ പാലാ നഗരപിതാവാകുന്നത്.  പരേതരായ വെട്ടുകല്ളേല്‍ വി.ജെ പീറ്ററിന്‍്റെയും , അന്നമ്മ പീറ്ററിന്‍്റെയും മകനാണ് . വി. ജെ പീറ്റര്‍ & കമ്പനി (പാലാ & കാഞ്ഞിരപ്പള്ളി) ഉടമയാണ് തോമസ് പീറ്റര്‍. ഭാര്യ സിബില്‍ തോമസ് പര്യാത്തു പടവില്‍ കുടുംബാംഗമാണ്. മക്കള്‍ : ഡോ. ദിവ്യ (കെയര്‍ ഡൈഗ്നോസ്റ്റിക്ക് സെന്‍റര്‍ പാലാ) , ദീപു ( ബിസിനസ് ), ഡോ. ദീപക് ( മുത്തൂറ്റ് ഹോസ്പിറ്റല്‍ പത്തനംതിട്ട ).
മരുമക്കള്‍ : ഡോ. അജയ് ജോസഫ് വടക്കേക്കൂറ്റ് ( മുതലക്കോടം ഹോസ്പിറ്റല്‍ തൊടുപുഴ ) , ശ്രുതി എല്‍സ ജോസ് പള്ളിയറതുണ്ടത്തില്‍ ( അസി.പ്രഫസര്‍ സെന്‍്റ് സ്റ്റീഫന്‍ കോളജ് ഉഴവൂര്‍ ),  ഡോ. ചിപ്പി വിളയില്‍ (മൂത്തൂറ്റ് ഹോസ്പിറ്റല്‍ പത്തനംതിട്ട).
കഴിഞ്ഞ 15 വര്‍ഷമായി കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന തോമസ് പീറ്റര്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. പിതാവിന്‍്റെ പേരിലുള്ള പീറ്റര്‍ ഫൗണ്ടഷന്‍ ട്രസ്റ്റിന്‍്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയിലുള്ള സഹോദരന്‍ ഷിബു പീറ്ററിനോട്  ചേര്‍ന്ന് മാസം തോറും 250 ലേറെ സൗജന്യ ഡയാലിസിസ് നടത്തികൊണ്ടിരിക്കുന്നു. കൂടാതെ  വലവൂരില്‍ വാങ്ങിയിട്ടുള്ള സ്ഥലത്ത് 10 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഇതിനോടകം അളന്ന് തിരിച്ചു കഴിഞ്ഞു. ബോഡി ബില്‍ഡറായ തോമസ് പീറ്റര്‍ മിസ്റ്റര്‍ പാലാ, മിസ്റ്റര്‍ കോട്ടയം അംഗീകാരങ്ങളും നേടിയിട്ടുണ്ട്
Facebook Comments

Read Previous

ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം മാർച്ച് 15 ശനിയാഴ്ച നടത്തപ്പെടുന്നു.

Read Next

പൂഴിക്കോല്‍ സെന്റ് ലൂക്‌സ് എല്‍ പി സ്‌കൂളിന്റെയും സെന്റ് മാര്‍ത്താസ് യുപി സ്‌കൂളിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു