

തൊടുപുഴ ചുങ്കം ചേരിയിൽവലിയപറമ്പിൽ നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കോട്ടയം നിലമ്പൂർ എക്സ്പ്രസ്സിനു മുന്നിലേക്ക് ഇവർ എടുത്തുചാടുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ്പറഞ്ഞു. ഹോണ്‍ അടിച്ചിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നല്‍കി. ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ സംഭവം അറിയിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസെത്തി മൃതദേഹം പാളത്തില്‍നിന്ന് മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികള്‍ തന്നെയായ ഷൈനി(43) മക്കളായ അലീന(11) ഇവാന(10) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.
Facebook Comments