Breaking news

കവിൻ കെയർ ദേശീയ അവാർഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്

ഭാരതത്തിലെ പ്രഥമ ഡെഫ് ലോയർ അഡ്വ.സാറ സണ്ണിയെ കവിൻ കെയർ ദേശീയ അവാർഡ് നൽകി ആദരിച്ചു. ചെന്നെയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. പ്രതിസന്ധികളെ അതീജീവിച്ച് പ്രാഗൽഭ്യം തെളിയിച്ച അപൂർവ വ്യക്‌തിത്വം എന്നതാണ് സാറായെ ഈ അവാർഡിനർഹയാക്കിയത് . ജഡ്ജിമാരുൾപ്പടയുള്ള പ്രമുഘരുൾപ്പെട്ട
ജൂറി, സാറയെ ഈ അവാർഡിനായ് തിരഞ്ഞെടുത്തു. ചെറുപ്രായത്തിൽ സുപ്രിം കോടതിയിൽവരെ കേസ് വാദിച്ചു വിജയിക്കുവാനുള്ള അവസരം ലഭിച്ചിട്ടുള്ള സാറക്ക്‌ ദേശീയ അന്തർദേശീയ തലത്തിലുള്ള നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അടുത്തയിടെ സുപ്രീം കോടതിയും യൂണിസെഫും ചേർന്ന് ഡൽഹിയിൽ നടത്തിയ ‘ പ്രൊട്ടക്റ്റിംഗ് ദി റൈറ്റ്സ് ഓഫ് ചിൽഡ്രൻ ലിവിങ് വിത്ത് ഡിസെബിലിറ്റി ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ നാഷണൽ സ്റ്റാക്കഹോൾഡേഴ്സ് കോൺസ്റ്റേഷനിൽ പ്രത്യേക ക്ഷണിതാവും പേപ്പർ അവതാരകയുമായിരുന്നു സാറ. ബാംഗളൂരിൽ സ്ഥിരതാമസമാക്കിയ സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണി കുരുവിള പറമ്പേട്ടിന്റെയും, ബെറ്റിയുടേയും മൂന്നു മക്കളിൽ ഇളയ മകളാണ് സാറ സണ്ണി.

Facebook Comments

knanayapathram

Read Previous

സേക്രഡ് ഹാർട്ട് സ്കൂളിൽ റോബോ ഫെസ്റ്റ് 

Read Next

വഴികാട്ടി – സന്നദ്ധ സംഘടനക്ക് തുടക്കമായി