Breaking news

വഴികാട്ടി – സന്നദ്ധ സംഘടനക്ക് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് പയസ് ടെൻത് ഇടവകയിലെ ക്നാനായ കത്തോലിക്ക കോൺഗ്രസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ “വഴികാട്ടി” എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. ഫെബ്രുവരി 23 ഞായറാഴ്ച KCC യൂണിറ്റ് ജനറൽ ബോഡിയോടനുബന്ധിച്ച് നടന്ന യോഗത്തിൽ, ഇടവക വികാരിയും യൂണിറ്റ് ചാപ്ലെയിനുമായ ഫാ.മിഥുൻ വലിയ പുളിഞ്ചാക്കിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ പ്രിബിൻ കിഴക്കേയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ ജോബി ഇടത്തിൽ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി ശ്രീ സൈമൺ ചാമക്കാലായിൽ കൃതജ്ഞയും അർപ്പിച്ചു.
“വഴികാട്ടി” ചീഫ് കോർഡിനേറ്റർ ശ്രീ എബ്രഹാം രണ്ടാംകാട്ടിൽ പദ്ധതിയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
കോട്ടയം ക്നാനായ അതിരൂപതയിലെ ഇടവകകളിൽനിന്നും കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ചികിത്സാ -വിദ്യാഭ്യാസ- തൊഴിൽ-സർക്കാർ – രജിസ്ട്രേഷൻ മുതലായ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വേണ്ട മാർഗനിർദേശങ്ങളും മറ്റു സഹായങ്ങളും ചെയ്തു കൊടുക്കാൻ ഈ സന്നദ്ധ സംഘടന തയ്യാറാണ്.
മേൽപറഞ്ഞ സഹായങ്ങൾ ആവശ്യമുള്ളവർ ഇടവക വികാരി / KCC യൂണിറ്റ് ഭാരവാഹികളുടെയോ ശുപാർശ കത്ത് കൊണ്ടുവരുന്നത് മുൻഗണനാർഹമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
1. ഫാ. മിഥുൻ വലിയ പുളിഞ്ചാക്കിൽ (വികാരി), 9746847880 / 7306273017

2. RT എബ്രഹാം രണ്ടാംകാട്ടിൽ ( ചീഫ് കോർഡിനേറ്റർ)
9446405436
3. EM തോമസ് തോണിക്കുഴിയിൽ (കോർഡിനേറ്റർ)
9447220082
Mail: vazhikattitvpm@gmail.com.

Facebook Comments

knanayapathram

Read Previous

കവിൻ കെയർ ദേശീയ അവാർഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്

Read Next

വളർച്ചയുടെ ആകാശങ്ങൾ സ്വപ്നം കണ്ട് തളർച്ചയറിയാതെ UKKCA. ഫൈനാൻഷ്യൽ ഓഫീസറായി തോമസ് സ്റ്റീഫനും; ഫൈനാൻഷ്യൽ ഓഫീസർ ട്രെയിനികളായി സെറീന നടുവിലെവീട്ടിലും, ആൽവിനാ ജയ്സും ചുമതലയേൽക്കുന്നു.