Breaking news

വളർച്ചയുടെ ആകാശങ്ങൾ സ്വപ്നം കണ്ട് തളർച്ചയറിയാതെ UKKCA. ഫൈനാൻഷ്യൽ ഓഫീസറായി തോമസ് സ്റ്റീഫനും; ഫൈനാൻഷ്യൽ ഓഫീസർ ട്രെയിനികളായി സെറീന നടുവിലെവീട്ടിലും, ആൽവിനാ ജയ്സും ചുമതലയേൽക്കുന്നു.

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

പകൽ മേഘസ്തംഭമായും രാത്രിദീപനാളമായും കൂടെ വസിച്ച ദൈവം,സ്വന്തജനത്തെ അടിമത്വത്തിൻറെ നാട്ടിൽ നിന്നും വാഗ്ദത്ത നാട്ടിലെത്തിയ്ക്കാൻ ചെങ്കടൽ പിളർന്ന് വഴിയൊരുക്കിയ ദൈവം, നിന്നെ ഞാനൊരു ജനതയാക്കുമെന്നും, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടലിലെ മണൽത്തരികൾ പോലെയും നിങ്ങൾ ഭൂമിയിൽ നിറയുമെന്നും അരുളിചെയ്ത ദൈവത്തിൻ്റെ പരിപാലനയുടെ ചിറകിൽ അനുദിനം വളരുന്ന UKKCAക്ക് കരുത്തേകാൻ ഫൈനാൻഷ്യൽ ഓഫീസറായി തോമസ് സ്‌റ്റീഫനും, ഫൈനാഷ്യൻ ഓഫീസർ ട്രെയിനികളായി ആൽവിനാ ജയ്സും,സെറീന നടുവിലെവീട്ടിലും ചുമതലയേൽക്കുന്നു.
മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരയവർ എന്നും ദീർഘവീക്ഷണത്തോടെയുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു എന്നത് ശൈത്യത്തിലും ഇലകൊഴിയാത്ത മരമായി, ദൈവപരിപാലനയുടെ നീർച്ചാലിനരികിൽ നട്ടമരമായി UKKCA യെമാറ്റുകയും എന്നും ക്രമാനുഗതമായ വളർച്ച സംഘടനയ്ക്ക് നേടിക്കൊടുക്കുകയും ചെയ്തു.
UKKCAയുടെ വളർച്ചയുടെ വഴിത്താരയിൽ വെള്ളിനക്ഷത്രമാവുന്ന പുതിയ നേട്ടമാണ് സം ഘടന കൈവരിയ്ക്കുന്നത്. അനുദിനം വളരുന്ന സംഘടനയുടെ കണക്കുകൾ HMRC യിൽ സമർപ്പിയ്ക്കാൻ, UKKCA യുടെ മുഴുവൻ യൂണിറ്റുകളുടെയും വരവുചെലവ് കണക്കുകൾ കോർത്തിണക്കാൻ,അതിലൊക്കെ ഉപരിയായി പുതിയ കമ്മറ്റികൾ അധികാരമേൽക്കുമ്പോൾ കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ തുടർച്ചയുണ്ടാവാനും, ചാരിറ്റി കമ്മീഷനിൽ സമർപ്പിയ്ക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും പുതിയ നിയമനങ്ങൾ സഹായകമാവും. എനിക്കുശേഷം പ്രളയമെന്നല്ല, എല്ലാക്കാലത്തും സംഘടന അഭിമാനത്തോടെവിരാജിക്കണമെന്ന ചിന്തയിലാണ് നാഷണൽ കൗൺസിൽ ഈ തീരുമാനമെടുത്തത്.

ഫൈനാൻഷ്യൽ ഓഫീസറായി ചുമതലയേൽക്കുന്ന തോമസ് സ്റ്റീഫൻ(ടോം) നോട്ടിംഗ്ഹാം യൂണിറ്റ് അംഗമാണ്. സംക്രാന്തി തടത്തിൽ സ്‌റ്റീഫൻ തോമസിൻറെ മകനാണ്. Accounting and finance പഠനം പൂർത്തിയാക്കിയ ടോം Tax Associate ആയി ജോലി ചെയ്യുകയാണ്.

ഫൈനാൻഷ്യൽ ഓഫീസർ ട്രെയിനികളിൽ ഒരാളായ സെറീന നടുവിലെവീട്ടിൽ, യൂണിവേഴ്‌സിറ്റി ഓഫ് ലെസ്റ്ററിലെ രണ്ടാം വർഷ BSC അക്കൗണ്ടിങ്ങ് വിദ്യാർത്ഥിനിയാണ്. മാഞ്ചസ്റ്റർ യൂണിറ്റ് അംഗമായ സെറീന മാഞ്ചസ്‌റ്റർ യൂണിറ്റ് ട്രഷറർ സിബി നടുവിലെവീട്ടിലിൻ്റെ മകളാണ്.
മറ്റൊരു ഫൈനാൻഷ്യൽ ഓഫീസർ ട്രെയിനിയായ ആൽവിനാ ജയ്സ്
പൂൾ ആൻഡ് ബോൺമോത്ത് യൂണിറ്റ് അംഗമാണ്. കാർഡിഫ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനിയാണ്. കുറുമുള്ളൂർ ഇടവക പഴുക്കായിൽ ജയ്സ് കുരുവിളയുടെ മകളാണ്.

Facebook Comments

knanayapathram

Read Previous

വഴികാട്ടി – സന്നദ്ധ സംഘടനക്ക് തുടക്കമായി

Read Next

കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രമേയം പാസാക്കി കെ സി വൈ എല്‍ അതിരൂപത സെനെറ്റ്