Breaking news

സേക്രഡ് ഹാർട്ട് സ്കൂളിൽ റോബോ ഫെസ്റ്റ് 

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് മേഖലയിലെ കൗതുകങ്ങളും വിസ്മയങ്ങളും കോർത്തിണക്കി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ബിനോയ്‌ കെ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നിത്യജീവിതത്തിൽ റോബോട്ടിക്സിന്റെ പ്രയോജനം സൂചിപ്പിക്കുന്ന പ്രോജക്റ്റുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമിച്ച് മറ്റു വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു.  തെരുവ് വിളക്കുകൾ പകൽ നേരങ്ങളിൽ കത്തുന്നത് ഒഴിവാക്കാനുള്ള മാർഗ്ഗം, മനുഷ്യരുടെ ഉയരം അളക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ, വിരലുകളുടെ ചലനങ്ങൾ തിരിച്ചറിയുന്ന സെൻസർ എന്നിങ്ങനെ വിവിധ പ്രോജക്റ്റുകൾ കുട്ടികളിൽ ജിജ്ഞാസ നിറച്ചു. സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ മുൻ അംഗങ്ങളുമായ ശ്രാവൺ നാരായൺ, അഭിനവ് സാബു, ടോം ജോസഫ് എന്നിവരാണ് പ്രോജക്ട് അവതരണത്തിന് വേണ്ടി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. ഹെഡ്മാസ്റ്റർ ബിജു സൈമൺ, കൈറ്റ് മിസ്ട്രസ് സിസ്റ്റർ ജോമിഷ, കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.
Facebook Comments

knanayapathram

Read Previous

ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര ഫൈനലിസ്റ്റുകൾ

Read Next

കവിൻ കെയർ ദേശീയ അവാർഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്