Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിർഭരമായി.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഫെബ്രുവരി 10, 11, 12 തിയ്യതികളിലായ് ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളോടെയാണ് മൂന്നു നൊമാചരണം സംഘടിപ്പിച്ചത്. ക്നാനായ സമുദായത്തിന്റെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പാചരണത്തെ ഓർമ്മപടുത്തുന്ന രീതിയിൽ മൂന്നു ദിവസങ്ങളിലും പരമ്പരാഗതമായ പ്രത്യേക പ്രാർത്ഥനകളും നേർച്ചകാഴ്ചകളും പ്രത്യേകം സജ്ജമാക്കിയ കുരിശിൻ ചുവട്ടിൽ എണ്ണയൊഴിച്ചു പ്രാർത്ഥിക്കുവാനുള്ള സൗകര്യവും മൂന്നു ദിവസങ്ങളിലും സജ്ജീകരിച്ചിരുന്നു. ബുധനാഴ്‌ച്ച നടത്തപ്പെട്ട നോമ്പാചരണത്തിന്റെ സമാപനത്തിൽ ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിക്കുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കടുത്തുരുത്തി വലിയ പള്ളിയിലെതുപോലെ പരമ്പരാഗതവും ഭക്തിനിർഭരവുമായി നടത്തപ്പെട്ട പുറത്തു നമസ്കാരത്തിന് ഫാ. ബിബിൻ കണ്ടോത്ത് മുഖ്യകാർമികത്വം വഹിച്ചു. കടുത്തുരുത്തിപള്ളിയിലെ മുത്തിയമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് കുരിശടിയിലേക്ക്  നടത്തപ്പെട്ട പ്രദിക്ഷണം ഭക്തിനിർഭരമായി.  ബിജു & ലവ്‌ലി പാലകൻ, ടോം & റീനു വഞ്ചിത്താനത്ത്, ജോയൽ & സോളി ഇലക്കാട്ട്, സജി & ബിനു ഇടകരയിൽ, സിറിൽ & ഷേർളി കമ്പക്കാലുങ്കൽ, എബിൻ & ആശ പ്ലാംപറമ്പിൽ, ഫിലിപ്പ് & ചിന്നമ്മ ഞാറവേലിൽ, ബിജു & ജീന കണ്ണച്ചാംപറമ്പിൽ, റയാൻ കട്ടപ്പുറം എന്നിവർ പ്രസുദേന്തിമാരായിരുന്നു. വികാരി. ഫാ. സിജു മുടക്കോടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് സെക്രട്ടറി സിസ്റ്റർ ഷാലോം പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം എന്നിവർ കടുത്തുരുത്തി ഇടവകയിൽ നിന്നുള്ളവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്കാരോടൊപ്പം മൂന്നുനോമ്പാചരണത്തിന്  നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Facebook Comments

Read Previous

ബാംഗ്ലൂർ/കൈപ്പുഴ പാലത്തുരുത്ത് ജോസഫ് തോമസ് ഓട്ടപ്പള്ളിൽ (88) ബാംഗ്ലൂരിൽ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

യൂ കെ പയസ്‌മൗണ്ട് സംഗമം ശനിയാഴ്ച്ച ബിർമിങ്ഹാമിൽ