Breaking news

യൂ കെ പയസ്‌മൗണ്ട് സംഗമം ശനിയാഴ്ച്ച ബിർമിങ്ഹാമിൽ

കോട്ടയം ജില്ലയിലെ പ്രകൃതിരമണീയമായ അരിക്കുഴി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഭൂപ്രദേശം ആയ ഉഴവൂർ പഞ്ചായത്തിലെ പയസ്മൗണ്ടിൽ നിന്നും യുകെയിലേക്ക് കുടിയേറി പാർത്ത കുടുംബാംഗങ്ങളുടെ ആദ്യത്തെ സംഗമം ബർമിഹാമിലെ കോർപ്പസ് ക്രിസ്റ്റി ചർച്ച് ഹാളിൽ വച്ച് ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ പത്തുമണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നതാണ് രാവിലെ പത്തുമണിക്ക് തുടങ്ങുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിയുടെ ഹാളിൽ വച്ച് നടക്കുന്ന പരിപാടി മുൻ ഉഴവൂർ ബ്ലോക്ക് പ്രസിഡണ്ടും പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി മോളി ലൂക്കാ ഉദ്ഘാടനം ചെയ്യുന്നതാണ് തുടർന്ന് കുട്ടികളുടെ പരിപാടിയും അതേ തുടർന്ന് യുകെയിലെ പ്രശസ്ത ഗായകരായ കാഥികൻ ജയ് മോനും ലക്സി എബ്രഹാം എന്നിവർ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ എത്രയും പെട്ടെന്ന് കോഡിനേറ്റർ മാരായ സിബി മുളകനാലിനെയോ (07723759634) ജൈബി പുന്നിലത്തിനെയോ (07788817277)
റിച്ചാർഡ് മഴുപ്പേൽ (07846016839)നെയോ ബന്ധപ്പെടേണ്ടതാണ്. ഹാളിന്റെ അഡ്രസ്
CORPUS CHRISTI CHURCH HALL
LITTLETTON ROAD
STECHFORD. B33 8BJ.

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിർഭരമായി.

Read Next

ഷോർട്ഫിലിമുകളിലൂടെ “ജോമി ജോസ് കൈപ്പാറേട്ട് “കരുതൽ” എന്ന സിനിമയുടെ സംവിധായകനായി മലയാള സിനിമയിലേക്ക്