
പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ LP, HS, HSS വിഭാഗങ്ങളുടെ സംയുക്ത വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും – സേക്രഡ് ഗ്ലോറീസ് 2025 – ഫെബ്രുവരി 13 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. സ്കൂൾ മാനേജർ റവ. ഫാ. ബേബി കട്ടിയാങ്കൽ ആധ്യക്ഷം വഹിക്കുന്ന സമ്മേളനം ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ കോർപ്പറേറ്റ് ഏജൻസി ഓഫ് സ്‌കൂൾസ് സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേൽ മുഖ്യപ്രഭാഷണം നടത്തും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി. പി. അഷ്‌റഫ്, പി ടി എ പ്രസിഡന്റുമാരായ ജോസ് കണിയാപറമ്പിൽ, എ. വി. അഭിലാഷ്, അദ്ധ്യാപക പ്രതിനിധികളായ ലിക്സി ജോൺ, ഷേർളി എബ്രഹാം, വിദ്യാർഥി പ്രതിനിധി ആൻ മരിയ വി. പി. എന്നിവർ ആശംസകൾ നേരും. പ്രിൻസിപ്പൽ ബിനോയ് കെ, ഹെഡ്മാസ്റ്റർ ബിജു സൈമൺ, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ടി. കെ. ഷാജിമോൻ, വിരമിക്കുന്ന അധ്യാപകരായ മാത്യു മത്തായി, ഷാജു കുര്യൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
Facebook Comments