
വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാകളെ തേടി കടന്നു വരുന്ന സീരിയൽ കില്ലേഴ്സിൻ്റെയും, അവരുടെ ഇരകളുടേയും കഥ പറയുന്ന ‘”കരുതൽ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നടത്തി. ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂർ, ഏറ്റുമാനൂർ, പുതുവേലി, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോക്കേഷനുകളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പ്രശാന്ത് മുരളി, സിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേഷ്, സ്റ്റീഫൻ ചെട്ടിക്കൻ, RJ സുരാജ്, തോമസ്കുട്ടി അബ്രാഹം, മനു ഭഗവത്, ജോ സ്റ്റീഫൻ, റോബിൻ സ്റ്റീഫൻ, വിവിഷ് വി റോൾഡൻ്റ്, ജോസ് കൈപ്പാറേട്ട്, ഷിജോ കുര്യൻ, റിജേഷ് കൂറാനാൽ, മാത്യു മാപ്ലേട്ട്, ഐശ്വര്യ നന്ദൻ, മോളി പയസ്, സ്മിതാ ലൂക്ക്, മായാറാണി, ഷെറിൻ, നയന, ബിജിമോൾ സണ്ണി, ജിഷാ മനീഷ് തുടങ്ങി നിരവധി പ്രശസ്ത താരങ്ങളേയും, , പുതുമുഖങ്ങളേയും അണിനിരത്തി ജോമി ജോസ് കൈപ്പാട്ട് കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമായ “കരുതൽ” – “Care ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം നിരവധി പ്രശസ്തരായ വ്യക്തിത്വങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിർവ്വഹിച്ചു.പ്രശസ്ത ഛായാഗ്രാഹകൻ സാബു ജയിംസ് തിരക്കഥയും സംഭാഷണവും എഴുതി ക്യാമറ ചലിപ്പിക്കുന്നു.സുനീഷ് കണ്ണൻ – അസോസിയേറ്റ് ഡയറക്ടർ, വൈശാഖ് ശോഭന കൃഷ്ണൻ അസോസിയറ്റ് ക്യാമറാ മാൻ.