
ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയ പള്ളിയിലെ തിരുനാളിന് കൊടി കയറി. ഞായറാഴ്ച രാവിലെ 6.45 ന് വികാരി ഫാ. തോമസ് ആനിമൂട്ടിലിന്റെ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെട്ടു. തുടർന്ന് കോട്ടയം അതിരൂപതാ പ്രോക്യു റേറ്റർ ഫാ. എബ്രഹാം പറമ്പേട്ടിന്റെ കാർമികത്വത്തിൽ ലദീഞ്ഞും പാട്ടു കുർബാനയും നടത്തപ്പെട്ടു.
മൂന്നു നോമ്പാചരണത്തിന്റെ ഭാഗമായുള്ള ഇന്നത്തെ തിരുകർമ്മങ്ങൾ രാവിലെ ഏഴുമണിക്ക് കോട്ടയം അതിരൂപതയിലെ നവ വൈദികരുടെ കാർമികത്വത്തിൽ ഉള്ള സമൂഹ ബലിയോടെ ആരംഭിക്കുന്നതാണ്. വൈകുന്നേരം 5.15ന് വി. യൂദാ തദേവോസിന്റെ കപ്പേളയിൽ വലിയപള്ളി അസിസ്റ്റന്റ് വികാരി ഫാ. സന്തോഷ് മുല്ലമംഗലത്തിന്റെ കാർമികത്വത്തിൽ ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടുന്നു.5.30ന് പ്രദക്ഷിണം വി. ഗീവർഗീസ് സഹദായുടെ കപ്പേളയിൽ എത്തിച്ചേരുന്നു. 6 മണിക്ക് ദർശന സമൂഹത്തിന്റെ വാഴ്ച കടത്തുരുത്തി വലിയപള്ളിയിൽ നടത്തപ്പെടുകയും തുടർന്ന് സെന്റ് ലൂക്സ് കോൺവെന്റ് ചാപ്ലയിൻ ഫാ. മൈക്കിൾ നെടുംതുരുത്തി പുത്തൻപുരയുടെ കാർമികത്വത്തിൽ വേസ്പര. 7.15 ന് മെഴുകുതിരി പ്രതിക്ഷണം കടുത്തുരുത്തി ലൂർദ് കപ്പേളയിലേക്ക് ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. മേമ്മുറി പള്ളി വികാരി ഫാ.ജേക്കബ് തടത്തിൽ ലൂർദ് കപ്പേടയിലെ ലദീഞ്ഞിന് നേതൃത്വംനൽകും.
അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പാചരണവും പുറത്തുനമസ്കാരവും മുത്തിയമ്മയുടെ ദര്‍ശനത്തിരുനാളും തത്സമയം
https://www.youtube.com/playlist?list=PLVCujfTq_0oP1y8jXw_AfFGqf7itz9niS
DAY 1 | 09.02.2025
ഞായർ | 6.45 AM
കൊടിയേറ്റ്
DAY 2 | 10.02.2025
തിങ്കൾ | 7.00 AM
സമൂഹബലി | കോട്ടയം അതിരൂപതയിലെ നവവൈദികർ
DAY 2 | 10.02.2025
തിങ്കൾ | 5.15 PM
മെഴുകുതിരി പ്രദക്ഷിണം
DAY 3 | 11.02.2025
ചൊവ്വ | 7.30 AM
സുറിയാനി പാട്ടുകുർബാന
DAY 3 | 11.02.2025
ചൊവ്വ 7.00 PM
പുറത്തുനമസ്കാരം
DAY 4 | 12.02.2025
ബുധൻ | 10.00 AM
ആഘോഷമായ തിരുനാൾ റാസ
FACEBOOK:
https://www.facebook.com/knanayapathram